പ്രകാശന്റെ സര്‍ഗ രചനകള്‍ ഇനി നാട്ടില്‍
text_fieldsറാസല്‍ഖൈമ: ജോലിക്കൊപ്പം സര്‍ഗ രചനകളിലും സജീവമായ 22 വര്‍ഷത്തെ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് പ്രകാശന് തണ്ണീര്‍മുക്കം നാട്ടിലേക്ക് മടങ്ങുന്നു. 2002ലാണ് യു.എ.ഇയിലെത്തിയതെന്ന് ആലപ്പുഴ തണ്ണീര്‍മുക്കം തോളാമറ്റം ആര്‍ദ്രം മന്ദിറില്‍ പ്രകാശന് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കോര്‍ക്വെയര്‍ സ്റ്റീവന്‍ റോക്കിലെ ജോലിയില്‍നിന്ന് വിരമിച്ചാണ് മടക്കം.
ജോലിയോടൊപ്പം സര്‍ഗ കഴിവുകളും തേച്ചുമിനുക്കാന് കഴിഞ്ഞത് മരുഭൂ ജീവിത നേട്ടമാണെന്ന് പ്രകാശന് പറയുന്നു. കഥ, കവിത, നോവലുകള്‍ തുടങ്ങിയ രചനകള്‍ ഉള്‍പ്പെടുത്തി പത്ത് പുസ്തകങ്ങള്‍ ഗള്‍ഫ് ജീവതനാളില് പുറത്തിറക്കി. എല്ലാ പുസ്തകങ്ങളും ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനം ചെയ്യാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. ചെറുകഥാ സമാഹാരമായ ‘മരുഭൂമിയിലെ മഴ’ക്ക് കാക്കനാടന് കഥാ പുരസ്കാരം ലഭിച്ചിരുന്നു. ജോലി സ്ഥലത്തും സാംസ്കാരികയിടങ്ങളിലും പിന്തുണച്ചവര്‍ ഏറെയുണ്ട്. ആദ്യ പുസ്തകത്തെക്കുറിച്ച് പുറം ലോകം അറിയുന്നത് ‘ഗള്‍ഫ് മാധ്യമ’ത്തിലൂടെയാണ്. നാട്ടിലെത്തിയാലും സാഹിത്യ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നാണ് ആഗ്രഹമെന്നും പ്രകാശന് തുടര്‍ന്നു. പുന്നപ്ര വയലാര്‍ സമര സേനാനി കെ.ആര്. കരുണാകരന്റെ മകനാണ് പ്രകാശന് തണ്ണീര്‍മുക്കം. പിതാവിന്റെ പേരില്‍ മാധ്യമ, സാഹിത്യ പുരസ്കാരവും പ്രകാശന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാര്യ: ശാലിനി. മകള്‍: ആര്‍ദ്ര പ്രകാശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.