ബാച്ലർ മുറികളിൽ അരങ്ങുവാണ് അന്തിച്ചർച്ചകൾ
text_fieldsനാട്ടിൽ തെരഞ്ഞെടുപ്പ് ആവേശം പരകോടിയിലെത്തി നിൽക്കുമ്പോൾ പ്രവാസലോകത്തും ഭിന്നമല്ല കാര്യങ്ങൾ. ചാനൽ ചർച്ചകളിലെ പോരുകളൊക്കെ എന്ത് എന്ന് തോന്നിപ്പോകും പ്രവാസികൾ തിങ്ങിത്താമസിക്കുന്ന ബാച്ച്ലർ മുറികളിലെ അന്തിച്ചർച്ചകൾ കണ്ടാൽ. ഫേസ്ബുക്കിലല്ല, ഫേസ് ടു ഫേസായാണ് പ്രവാസി യുവാക്കളുടെ പോരും അവകാശവാദങ്ങളും ന്യായീകരണങ്ങളുമെല്ലാം. അൽഐൻ സനാഇയ്യയിലെ ഇൗ ബാച്ച്ലർ മുറിയിൽ ചർച്ച തുടങ്ങിയാൽ അത് എപ്പോൾ തീരുമെന്ന കാര്യത്തിൽ ഒരു പിടിയുമുണ്ടാകില്ല, അത്തരത്തിലാണ് ഇവിടെ തെരഞ്ഞെടുപ്പ് ആവേശം.
നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് ഏറിക്കൊണ്ടിരിക്കുമ്പോൾ പ്രവാസികൾക്കുണ്ടോ ഇരിക്കപ്പൊറുതിയെന്നാണ് മുറിയിലെ റിയാസ് കെ.പി. രാങ്ങാട്ടൂരിെൻറ ആദ്യ കമൻറ് തന്നെ. ശരീരം ഇവിടെയാണങ്കിലും മനസ്സ് മുഴുവൻ നാട്ടിലാണ്. ഫിറോസ് കുന്നംപറമ്പിലിനെ ഏറെ ഇഷ്ടപ്പെടുന്ന റിയാസിനു പേക്ഷ അദ്ദേഹം മത്സരരംഗത്തു വന്നത് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. പലപ്പോഴും സഹായങ്ങൾ എത്തിക്കാറുള്ള ഫിറോസ് ഇപ്പോൾ ചെയ്യുന്നത് ചാരിറ്റിയോടുള്ള നീതികേടായാണ് കരുതുന്നത്. കെ.ടി. ജലീലിനെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് റിയാസ്.
ചങ്കുറപ്പുള്ള ഇരട്ടച്ചങ്കെൻറ തുടർഭരണം വേണമെന്നാണ് റാഷിദ് വൈരങ്കോടിെൻറ ആഗ്രഹം. കാരണം ബി.ജെ.പിക്ക് എന്നും പേടിസ്വപ്നമാണ് ഇടതുപക്ഷം എന്നതുതന്നെ. എന്നാൽ ഉമ്മൻ ചാണ്ടി ഫാനാണ് അനസ് തൃത്താല. ഉമ്മൻ ചാണ്ടി വന്നാലേ കേരളം നന്നാവൂ എന്ന് വിശ്വസിക്കുന്ന അനസിന് പക്ഷേ, പ്രവാസികളോട് കേരളം കാട്ടുന്ന അവഗണനയിൽ പറഞ്ഞറിയിക്കാനാവാത്ത അമർഷമുണ്ട്. പ്രവാസിക്കു മാത്രം ക്വാറൻറീൻ, കോവിഡിെൻറ തുടക്കത്തിൽ പ്രവാസിയെ കല്ലെറിഞ്ഞവരുണ്ട്. കേരളത്തിനും പ്രവാസിക്കും ഇന്ത്യക്കും രക്ഷ കോൺഗ്രസാണന്ന കാര്യത്തിൽ ഇൗ തൃത്താലക്കാരന് ഒട്ടുമേയില്ല സംശയം. തൃത്താലക്കാരന് കൂട്ടായി ഒരു പട്ടാമ്പിക്കാരനുമുണ്ട് മുറിയിൽ. ഈ പ്രാവശ്യം ലീഗും കോൺഗ്രസും കേരളം തൂത്തുവാരുമെന്നാണ് പട്ടാമ്പി സ്വദേശിയായ ഹസാക്കുട്ടിയുടെ അഭിപ്രായം. കെ.എം.സി.സി അടക്കമുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ ലോകം കണ്ടതാണ്. എന്നും പ്രവാസികൾക്കു തുണയാണ് ലീഗും കെ.എം.സി.സിയും. ഇതൊക്കെ പ്രവാസി കുടുംബങ്ങളിലെ വോട്ടായി മാറുമെന്നും ഹസാക്കുട്ടി.
എന്നാൽ ഇടതിെൻറ രണ്ടാം വരവ് കാത്തിരിക്കുകയാണ് സകരിയ്യ കാടായിക്കൽ. പൊലീസിെൻറ ഭാഗത്ത് തുടക്കത്തിൽ ഇത്തിരി പാളിച്ചകൾ ഉണ്ടായിട്ടുണ്ട് എങ്കിലും പിന്നീടങ്ങോട്ട് കേരളം ചങ്കുറപ്പുള്ള നേതാവിെൻറ ഭരണമാണ് കണ്ടത്. പ്രളയം, നിപ, കൊറോണ തുടങ്ങി എന്തെല്ലാം വേട്ടയാടി. ഇതിനെയല്ലാം അതിജീവിച്ച് നമ്മുടെ നാടും ആരോഗ്യരംഗവും പിടിച്ചുനിന്നത് ഭരണത്തിെൻറ ഊർജമാണന്നു സകരിയ്യ. എന്തായാലും ആരു വന്നാലും നാടിെൻറ ഇപ്പോഴത്തെ പോക്കിൽ ഒട്ടും സന്തുഷ്ടിയില്ലാത്ത ഒരു നിഷ്പക്ഷനുണ്ട് മുറിയിൽ. അർജുൻ കരിങ്കപ്പാറയാണ് ആ വ്യത്യസ്ത അഭിപ്രായവുമായി രംഗത്തുവന്നത്. പ്രവാസിക്ക് എന്ത് അനുകൂല്യങ്ങളാണ് കിട്ടിയത്. വാഗ്ദാനം മാത്രം എന്നും ബാക്കി. പ്രവാസി ആനയാണ് തേങ്ങയാണ് എന്നൊക്കെ ഇവിടെ വന്നും നാട്ടിൽ വെച്ചും ഘോരഘോരം പ്രസംഗങ്ങൾ നടത്തിയത് അല്ലാതെ ആർെക്കങ്കിലും അവെൻറ പ്രശ്നങ്ങൾ എന്താണ് എന്ന് മനസ്സിലാക്കാൻ പറ്റിയിട്ടുണ്ടോ? പതിനായിരക്കണക്കിന് പ്രവാസികൾ ജോലിയും കൂലിയും പോയി നാട്ടിൽ ചെേക്കറേണ്ടി വന്നിട്ടുണ്ട്. നമ്മൾ ഇവിടെയാെണങ്കിലും കുടുംബത്തിെൻറ വോട്ട് അർഹത ഉള്ളവർക്കു ആകണം. ഓർക്കുക ഓരോ വോട്ടും വിലപ്പെട്ടതാണ് -നിലപാടിൽ വ്യക്തത വരുത്തി അർജുൻ പറയുന്നു.
എല്ലാം ശരിയാവും ഇടതിെൻറ തുടർഭരണത്തിൽ എന്ന് സിദ്ദീഖ് താനാളൂർ. കേന്ദ്രത്തിൽ ബി.ജെ.പിയെ പിടിച്ചുകെട്ടാൻ കഴിയണം. ഇടതിനെ അവർ ഭയക്കുന്നു. അത്കൊണ്ടു കേരളത്തിൽ അവരുടെ കളി വിലപ്പോകില്ലെന്നും സിദ്ദീഖ്. വാദങ്ങളും എതിർവാദങ്ങളും കൊഴുത്ത് ആവേശം കൊടുമുടിയേറുന്നതിനിടെയാണ് ആരോ രാവിലത്തെ ഡ്യൂട്ടിയെ കുറിച്ച് ഓർമിപ്പിച്ചത്. ജോലിക്ക് പോയില്ലെങ്കിൽ അന്നംമുട്ടുമെന്ന കാര്യം ആരെക്കാളും നന്നായി അറിയുന്ന പ്രവാസികൾ, വോട്ട് ചർച്ചക്ക് തൽക്കാലത്തേക്ക് അവധി നൽകി ഉറങ്ങാനുള്ള തയാറെടുപ്പിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.