ഏഴ് പ്രവാസികൾ ഒരു ഒാഡിറ്റോറിയത്തിന് പിന്നിൽ ഒാടിയത് അഞ്ച് വർഷം
text_fieldsഅബൂദബി: രണ്ട് വർഷം കൊണ്ട് തീരേണ്ട ഒാഡിറ്റോറിയം നിർമാണം പഞ്ചവത്സര പദ്ധതിയായി ന ീണ്ടതിെൻറ കഥയും ദുരിതവുമാണ് വിവിധ ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന ഏഴ് പ്രവാസിക ൾ ഉൾപ്പെടെ എട്ടുപേർക്ക് പറയാനുള്ളത്. എടപ്പാൾ പെരുമ്പറമ്പിൽ ‘ഫ്രൻഡ്സ്’ എന്ന ഒാ ഡിറ്റോറിയം പണിതപ്പോൾ ഉദ്യോഗസ്ഥരും തദ്ദേശ ഭരണാധികാരികളും മാത്രമല്ല പ്രാദേശിക രാഷ്ട്രീയ നേതാക്കളും ശത്രുക്കളായി രംഗത്ത് വരികയായിരുന്നുവെന്ന് ഇൗ നിക്ഷേപകർ പറയുന്നു. സർക്കാർ ഒാഫിസുകളിലെ ചുവപ്പുനാടകളും േകാടതികളിലെ കേസുകെട്ടുകളും അഴിച്ചെടുത്ത് പദ്ധതി പൂർത്തിയാക്കുേമ്പാൾ എസ്റ്റിമേറ്റിനേക്കാൾ വലിയ തുക ചെലവ് വന്നതായാണ് ഇവരുടെ കണക്കുപുസ്തകം സാക്ഷ്യപ്പെടുത്തുന്നത്. ചില പ്രാദേശിക രാഷ്ട്രീയ നേതാക്കൾ പ്രദേശവാസികളെ ഉപയോഗിച്ച് പദ്ധതി പൊളിക്കാൻ ശ്രമിച്ചു എന്നാണ് ഇവരുടെ പ്രധാന ആരോപണം. ഒാഡിറ്റോറിയത്തിൽ വലിയ കുഴൽക്കിണർ കുഴിക്കുമെന്നും ജലദൗർലഭ്യമുണ്ടാകുമെന്നും ശൗചാലയങ്ങൾ ജലമലിനീകരണം സൃഷ്ടിക്കുമെന്നും പ്രചരിപ്പിച്ച് ഇവർ പ്രദേശവാസികളെ കൊണ്ട് കേസ് കൊടുപ്പിക്കുകയായിരുന്നുവെന്ന് നിക്ഷേപകരിലൊരാളായ അബൂദബി നാഷനൽ പെട്രോളിയം കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരൻ നൗഷാദ് കല്ലംപുള്ളി പറയുന്നു.
ഉദ്യോഗസ്ഥർക്ക് നൽകാനും കേസ് നടത്തിപ്പിനും എന്നും പറഞ്ഞ് പരാതിക്കാരിൽനിന്ന് പതിനായിരക്കണക്കിന് രൂപയാണ് ഇൗ രാഷ്ട്രീയ നേതാക്കൾ അടിച്ചുമാറ്റിയത്. എന്നാൽ, പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കേസും കേരള ൈഹകോടതിയിൽ നൽകിയ അപ്പീലും പരാജയപ്പെടുകയും ഒാഡിറ്റോറിയം നിർമാണത്തിന് അനുകൂലമായി വിധി വരികയും ചെയ്യുകയായിരുന്നുവെന്ന് നൗഷാദ് വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ ബോർഡ്, ഭൂഗർഭജല ഒാഫിസ്, ആരോഗ്യ വിഭാഗം തുടങ്ങിയവയുടെ നടപടികളും പദ്ധതി വൈകാൻ ഇടയാക്കി. കൈക്കൂലി ലക്ഷ്യം വെച്ചുള്ള ഇടപെടലുകളാണ് ചില ഉദ്യോഗസ്ഥരിൽനിന്ന് ഉണ്ടായത്. 1500 പേർക്ക് ആവശ്യമായ മലിനജല സംസ്കരണ സംവിധാനം ഒാഡിറ്റോറിയത്തിൽ സജ്ജീകരിച്ചിരുന്നു. എന്നാൽ, 300 പേർക്കുള്ള ഒാഡിറ്റോറിയത്തിൽ എന്തിനാണ് 1500 പേർക്കുള്ള സംവിധാനം എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ചോദിച്ചത്. ഭൂഗർഭജല ഒാഫിസ് ഉദ്യോഗസ്ഥരുടെ ഉടക്ക് കാരണം നിർമാണം പൂർത്തീകരിച്ച കുഴൽക്കിണർ ഉപയോഗിക്കാനായില്ല. തുടർന്ന് കുഴിച്ച സാധാരണ കിണറിൽ പമ്പിങ് ടെസ്റ്റ് നടത്തിയിേട്ട വെള്ളമെടുക്കാവൂ എന്ന് പറഞ്ഞ് അനുമതി അനന്തമായി വൈകിപ്പിച്ചു. ആരോഗ്യ വകുപ്പിൽനിന്ന് ശുചിത്വ സർട്ടിഫിക്കറ്റ് നൽകാതെയും പ്രയാസപ്പെടുത്തി. കേസ് നടത്തിയ വക്കീലന്മാരും വലിയ തോതിൽ ചൂഷണം ചെയ്തു. എല്ലാ കാര്യങ്ങളും ശരിയായ രീതിയിൽ ചെയ്തിട്ടും ഒാഫിസുകൾ വെറുതെ വട്ടംകറക്കുകയായിരുന്നുവെന്നാണ് ഇൗ നിക്ഷേപകരുടെ പരാതി. പ്രവാസികളെന്ന പരിഗണന എവിടെയും ലഭിച്ചില്ല. ഏകജാലക സംവിധാനമില്ലാത്തത് ഏറ്റവും വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്നും ഇവർ പറയുന്നു.
ഗൾഫിലെ പോലെ പ്രയാസരഹിതമായി കേരളത്തിലും സ്ഥാപനങ്ങൾ തുടങ്ങാമെന്നായിരിക്കും പ്രവാസികൾ കരുതുക. സർക്കാറുകളുടെ മോഹന വാഗ്ദാനങ്ങളും നിക്ഷേപകരെ ആകർഷിക്കാനുള്ള പ്രഖ്യാപനങ്ങളും കൂടിയാകുേമ്പാൾ അവർ ഇറങ്ങിപ്പുറപ്പെടും. എന്നാൽ, ബിസിനസ് രംഗത്തേക്ക് ഇറങ്ങിക്കഴിയുേമ്പാഴായിരിക്കും വലിയ കുരുക്കിലാണ് അകപ്പെട്ടതെന്ന് പ്രവാസികൾ മനസ്സിലാക്കുക. പ്രവാസികളാണ് നിക്ഷേപം നടത്തുന്നത് എന്നറിയുേമ്പാൾ ഏതു വിധേനയും പരമാവധി പിഴിയാം എന്നാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഭരണക്കാരും വക്കീലന്മാരും കരുതുന്നത്. അതേസമയം, ഒാഡിറ്റോറിയം പ്രവർത്തനം ആരംഭിക്കാൻ സഹായിച്ച ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉണ്ടെന്നും ഇവർ വ്യക്തമാക്കി. അവരുടെ സഹകരണം കൊണ്ടുകൂടിയാണ് ഒന്നര വർഷം മുമ്പ് ഒാഡിറ്റോറിയം ഉദ്ഘാടനം ചെയ്യാൻ സാധിച്ചത്. എന്നാൽ, ഇത്തരക്കാരുടെ എണ്ണം കുറവാണ്. മാത്രമല്ല ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ അനാവശ്യമായി ഉണ്ടാക്കുന്ന കുരുക്ക് അഴിക്കാൻ നല്ല ഉദ്യോഗസ്ഥർക്കും പ്രയാസകരമാണെന്ന് പ്രവാസി നിക്ഷേപകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.