പ്രവാസികളോടുള്ള വഞ്ചന -പ്രവാസി ഇന്ത്യ
text_fieldsദുബൈ: കേന്ദ്ര ബജറ്റിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തെയും കോർപറേറ്റ് വിധേയത്വത്തെയും അടിയുറപ്പിക്കുകയും പ്രവാസി സമൂഹത്തോട് കടുത്ത അവഗണന തുടരുകയുമാണ് ചെയ്യുന്നതെന്ന് പ്രവാസി ഇന്ത്യ ആരോപിച്ചു. അതോടൊപ്പം കേരളത്തിന് നേരേ കഴിഞ്ഞ 10 വർഷമായി തുടരുന്ന കടുത്ത അവഗണന ഇടക്കാല ബജറ്റിലും കാണാം.
കാലാവധി അവസാനിക്കാൻ പോകുന്ന സർക്കാർ അവതരിപ്പിച്ച ബജറ്റ് പൊള്ളയായതും ഹിന്ദുത്വ രാഷ്ട്രീയ പ്രഖ്യാപനവും മാത്രമാണ്.
ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ലായ മതേതരത്വത്തെ സമ്പൂർണമായി ഹനിച്ച സർക്കാറാണ് മോദി സർക്കാർ.
പ്രവാസി സമൂഹത്തിന് നിലവിൽ ഉണ്ടായിരുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും എടുത്തുകളഞ്ഞ് ജീവിതം കൂടുതൽ ദുസ്സഹമാക്കുകയായിരുന്നു മോദി സർക്കാറെന്നും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.