പ്രവാസി ഇന്ത്യ സിനിമ ചർച്ച
text_fieldsദുബൈ: ജാതിവിവേചനം, ലോക്കപ്പ് മരണം, ഭരണകൂട ഭീകരത, നീതിനിഷേധം എന്നിവ ആവിഷ്കരിച്ച 'ജയ് ഭീം' സിനിമ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ടെന്ന് പ്രവാസി ഇന്ത്യ സംഘടിപ്പിച്ച സിനിമ ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി. ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ടവരുടെ ജീവിത സാഹചര്യം പറയുന്ന സിനിമയാണിതെന്നും ചിത്രത്തിെൻറ പിന്നണിയിലുള്ളവർ ഒരു വലിയ സാമൂഹിക ദൗത്യമാണ് നിർവഹിച്ചതെന്നും എഴുത്തുകാരനും ചിന്തകനുമായ മുഹമ്മദ് ഷമീം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും കേരളത്തിലെയും ആദിവാസി-ദലിത് സമൂഹങ്ങൾ അഭിമാനത്തോടെ സാമൂഹിക പ്രക്രിയയിൽ ഇടപെടാൻ ആഗ്രഹിക്കുന്നവരാെണന്നും എല്ലാക്കാലത്തും പ്രതിഷേധവും പ്രതിപക്ഷവുമായുള്ള സമീപനം മാറ്റി ബഹുസ്വര സമൂഹത്തിൽ സക്രിയമായി ഇടപെടാൻ സാമൂഹികവും ഭൗതികവുമായ മൂലധനമുള്ളവരാണ് അവരെന്നും തുടർന്ന് സംസാരിച്ച പ്രസാധകയും കവിയുമായ സതി അങ്കമാലി അഭിപ്രായപ്പെട്ടു. സിനിമയിൽ ദലിത് അതിക്രമങ്ങളെ പച്ചയായി പ്രദർശിപ്പിക്കുന്നത് നെഗറ്റിവ് സന്ദേശമാണെന്നും അവർ കൂട്ടിച്ചേർത്തു. എയിം മുൻ പ്രസിഡൻറ് സനീഷ്, പ്രവാസി എഴുത്തുകാരൻ സാമൂഹികപ്രവർത്തകനായ ഇ.കെ. ദിനേശൻ എന്നിവരും സംസാരിച്ചു. പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡൻറ് അബുലൈസ് എടപ്പാൾ അധ്യക്ഷത വഹിച്ചു. ദുബൈ പ്രസിഡൻറ് അരുൺസുന്ദർ രാജ് സ്വാഗതവും സിറാജുദ്ദീൻ ശമീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.