പ്രവാസി ഇന്ത്യ ഓൺലൈൻ സമ്മേളനം ഇന്ന്
text_fieldsദുബൈ: വെൽഫെയർ പാർട്ടിയുടെ കേരള സെക്രട്ടേറിയറ്റ് വളയൽ സമരപരിപാടിക്ക് ഐക്യദാർഢ്യവുമായി പ്രവാസി ഇന്ത്യ യു.എ.ഇ ഘടകം ഓൺലൈൻ പ്ലാറ്റ്ഫോമിൽ സമ്മേളനം ഒരുക്കുന്നു.
ചൊവ്വാഴ്ച വൈകീട്ട് എട്ടിന് നടക്കുന്ന പരിപാടി വെൽഫെയർ പാർട്ടി കേരള പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനംചെയ്യും. പ്രവാസി സാംസ്കാരിക, സംഘടന, നേതാക്കൾ ആശംസകൾ നേരും. യേശുശീലൻ, ഇ.കെ. ദിനേശൻ, പുന്നക്കൻ മുഹമ്മദലി, സുദർശൻ, സുജാത തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രവാസി ഇന്ത്യ ജനറൽ സെക്രട്ടറി അരുൺ സുന്ദർരാജ് അറിയിച്ചു. കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവിസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വെൽഫെയർ പാർട്ടി ജനുവരി മൂന്നിന് സെക്രട്ടേറിയറ്റ് വളയൽ സമരപരിപാടി നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.