പ്രവാസി സമൂഹത്തിന് കരുതലായി പ്രവാസി ഇന്ത്യ
text_fieldsഷാർജ: പ്രവാസിലോകത്തിെൻറ ഓരോ നിശ്വാസങ്ങൾക്കുമൊപ്പം നിലയുറപ്പിച്ച സംഘമാണ് പ്രവാ സി ഇന്ത്യ. അന്നമായും അഭയമായും ആശ്രയമായും കാലങ്ങളായി ആയിരങ്ങൾക്ക് തണലൊരുക്കിയി രുന്ന സംഘം, കോവിഡ് കാലത്ത് കാരുണ്യമെന്ന പദത്തിന് പുതിയ പര്യായം തീർക്കുകയാണ് യു.എ.ഇ യിൽ ഇക്കൂട്ടം. നല്ല ജോലിയും നിറമുള്ള ജീവിതവും സ്വപ്നംകണ്ടു പറന്നിറങ്ങിയ വിസിറ്റ് വി സക്കാർ, വീടുകൾക്കുള്ളിൽ വിലക്കിലായിപ്പോയ കുടുംബങ്ങൾ, ജോലിയില്ലാതെ ദുരിതത്തിലായ ബാച്ച്ലർ റൂമുകൾ, ഇനി ജോലിക്ക് പോകാനാകുമോ എന്ന് നൊമ്പരപ്പെടുന്ന ലേബർ ക്യാമ്പുകൾ തുടങ്ങി സമ്പൂർണ ലോക്ക്ഡൗണിൽ കുരുങ്ങിപ്പോയവരെല്ലാം ആദ്യം ആശ്രയിക്കുന്ന പേരുകളിലൊന്നാണിപ്പോൾ പ്രവാസി ഇന്ത്യ. വിശപ്പടക്കാൻ ഭക്ഷണപ്പൊതികൾ കൈമാറുന്നതിലൊതുങ്ങാതെ, വിളിപ്പുറത്ത് സാന്ത്വനമേകാൻ വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ് പ്രവാസി ഇന്ത്യയുടെ ഓരോ വളൻറിയർമാരും.
കുടുംബത്തിലെ ഒരംഗമെന്ന പോലെ, അടുപ്പമുള്ളൊരു ബന്ധുവിനെ പോലെ സങ്കടങ്ങളുടെയും സമ്മർദങ്ങളുടെയും കെട്ടഴിക്കാൻ പ്രവാസികുടുംബങ്ങൾ ഉൾപ്പെടെ തേടുന്ന ഫോൺ നമ്പറുകളും ഇൗ സംഘത്തിേൻറതാണ്. സ്ത്രീകളുടെ വിളിക്ക് കാതോർത്ത് ഒരു സംഘം സ്ത്രീകൾ തന്നെ ആശ്വാസവാക്കുകളുമായി മറുതലക്കലുണ്ടെന്ന് കാര്യം പ്രവാസി കുടുംബങ്ങളിൽ തീർക്കുന്ന ആശ്വാസം ചെറുതൊന്നുമല്ല. അന്നമായും ആശ്വാസമായും പ്രവാസിലോകത്തെ കരുതലിെൻറ പുതപ്പണിയിച്ച് കാക്കുന്ന സംഘം, ഇൗ കറുത്ത കാലത്തെ അതിജീവിക്കാൻ പ്രവാസികൾക്ക് നൽകുന്ന ആത്മവിശ്വാസം അളന്നെടുക്കാനാവില്ല.
മഹാമാരി പരന്ന അവസരത്തിൽ തന്നെ യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും നൂറുകണക്കിന് വളൻറിയർമാരെ അണിനിരത്തിയാണ് പ്രവാസി ഇന്ത്യ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ആധുനിക സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് കാരുണ്യപ്രവർത്തനങ്ങളെ ഏറ്റവും വേഗത്തിൽ അർഹരിലേക്ക് എത്തിക്കുന്നതിലായിരുന്നു, വിശ്രമമില്ലാതെ മുന്നേറുന്ന ഇൗ വളൻറിയർ സംഘത്തിെൻറ ശ്രദ്ധ മുഴുവൻ.
വിലക്കിനെ തുടർന്ന് വിശന്നുകഴിയുമ്പോഴും മറ്റുള്ളവരെ അറിയിക്കാെത കഴിയുന്നവരെ കണ്ടെത്താൻ മാത്രം പ്രത്യേക വിഭാഗം തന്നെയാണ് പ്രവർത്തിക്കുന്നത്. ലേബർക്യാമ്പുകളിലും ഫ്ലാറ്റുകളിലും സ്വജീവൻ പോലും ശ്രദ്ധിക്കാതെയാണ് ഇൗ വളൻറിയർ സംഘം സ്നേഹപ്പൊതിളുമായി നേരിട്ടെത്തുന്നത്. ഇതിനകം പതിനായിരത്തിലധികം ഭക്ഷണ കിറ്റുകൾ വിതരണം നടത്തി. അഭിമാനത്തിന് ക്ഷതം വരുമെന്നുകരുതി ഒരിക്കലും ആരും പട്ടിണി കിടക്കാൻ അനുവദിക്കാത്ത സംഘം, താമസിക്കുന്ന സ്ഥലവും മുറിയുടെ നമ്പറും പറഞ്ഞുതന്നാൽ തന്നെ സാധനങ്ങൾ നിങ്ങളുടെ വീട്ടുപടിക്കലെത്തിക്കാൻ തയാറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.