പ്രവാസി കേരള കോൺഗ്രസ് കുടുംബസംഗമം
text_fieldsപ്രവാസി കേരള കോൺഗ്രസ് യു.എ.ഇ റീജ്യൻ കുടുംബസംഗമം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
അജ്മാൻ: പ്രവാസി കേരള കോൺഗ്രസ് യു.എ.ഇ റീജ്യൻ കുടുംബസംഗമം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സർക്കാർതലത്തിൽ നടപ്പാക്കാൻ കഴിയുന്ന ഗ്രാമവികസന പദ്ധതികളുടെ രൂപരേഖ സമർപ്പിക്കാൻ ഗൾഫിലെ പ്രവാസി സംഘടനകൾ നേതൃത്വം നൽകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷാജു പ്ലാതോട്ടത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ യുവ സംഗീതസംവിധായകൻ സൽജിൻ കളപ്പുരയെ ആദരിച്ചു. ഡയസ് ഇടുക്കുള, എബ്രഹാം പി. സണ്ണി, വിജി എം. തോമസ്, ബഷീർ വടകര, രാജേഷ് ആറ്റുമാലിൽ (ജന. സെകട്ടറി), ബാബു കുരുവിള, ഷാജി പുതുശ്ശേരി, ജേക്കബ് വടക്കേടത്ത്, അലൻ തോമസ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.