പ്രവാസി പ്രക്ഷോഭം വെള്ളിയാഴ്ച
text_fieldsദുബൈ: കോവിഡ് കാലഘട്ടത്തിൽ പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അധികാരികളുടെ മുന്നിൽ എത്തിക്കാനും പരിഹാരങ്ങൾ ഉണ്ടാക്കാനും ലക്ഷ്യമിട്ട് പ്രവാസി വെൽഫെയർ ഫോറം സംഘടിപ്പിക്കുന്ന പ്രവാസി പ്രക്ഷോഭം വെള്ളിയാഴ്ച വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. ഇന്ത്യൻ സമയം രാത്രി ഏഴ് മുതൽ ഒമ്പത് വരെയാണ് പരിപാടി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവാസി ദ്രോഹം അവസാനിപ്പിക്കുക, പ്രവാസികൾക്ക് പ്രത്യേക ധനസഹായ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് നടത്തുന്ന പ്രക്ഷോഭത്തിെൻറ പ്രചാരണാർത്ഥം വിവിധ പരിപാടികളാണ് നടത്തി കൊണ്ടിരിക്കുന്നത്. വിവിധ സംഘടന നേതാക്കളെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും ഉൾകൊള്ളിച്ച് ടേബ്ൾ ടോക്കുകൾ, പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇ-മെയിൽ സന്ദേശം, ബോധവത്കരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ 10 സമരവേദികളിൽ നിന്ന് പ്രവാസി സംഘടനാ നേതാക്കളും ആക്ടിവിസ്റ്റുകളും അണിനിരക്കുമെന്ന് പ്രവാസി ഇന്ത്യ പ്രസിഡൻറ് അബുലൈസ് എടപ്പാൾ, സെക്രട്ടറി അരുൺ സുന്ദർരാജ്, വൈസ് പ്രസിഡൻൻറുമാരായ സിറാജുദീൻ, ഷമീം, അൻവർ കെ.എം, ദുബൈ പ്രസിഡൻറ് സുബൈർ എന്നിവർ അറിയിച്ചു. http://YouTube.com/welfarepartykerala എന്ന യൂ ട്യൂബ് ലിങ്ക് വഴി പ്രവാസി പ്രക്ഷോഭത്തിെൻറ ഭാഗമാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.