ഇന്ത്യയിലെ ഭരണാധികാരികളേ, ഇനിയെങ്കിലും ഹൃദയമുള്ളവരാവൂ
text_fieldsഇന്ത്യയുടെ വെളിയിൽ വീടിനും നാടിനുമായി അധ്വാനിക്കാൻ പോയവർ ഈ ഒരു ആപത്ഘട്ടത്തിൽ തിരിച്ചു വരാൻ ആഗ്രഹിച്ചു നിൽക്കുേമ്പാൾ വാതിൽകൊട്ടിയടക്കുന്ന അധികൃതരോട്, നെഞ്ചിെൻറ എല്ലിൻകൂടിനുള്ളിൽ ഹൃദയം എന്ന പേരുള്ള തുടിക്കുന്ന ഒരു അവയവമുണ്ട് എന്ന് ഓർമപ്പെടുത്തെട്ട. വേദനിക്കുേമ്പാഴും നിസ്സഹായരായ് വരുമ്പോഴുമാണ് മറ്റുള്ളവരുടെ ആശ്രയം അനിവാര്യമാവുന്നത്.
പട്ടിണി കിടന്ന് വേദന തിന്നുന്നവരോട് നിയമങ്ങളല്ല പറയേണ്ടത്. മരണം മുന്നിൽ കണ്ട് മനസ്സ് തകർന്നു നിൽക്കുകയാണ് പ്രവാസി. ഞങ്ങളെ നാട്ടിലേക്ക് ആവശ്യമില്ല എന്നാണെങ്കിൽ അതു തുറന്നു പറയുവാനുള്ള ചങ്കൂറ്റം കാണിക്കണം. അല്ലാതെ ചിരിച്ചതി അരുത്.
തറവാട്ടിൽനിന്ന് പല വഴിക്ക് പോയവർ അനിവാര്യ ഘട്ടങ്ങളിൽ തിരികെ വരുന്നെങ്കിൽ എല്ലാ അംഗങ്ങളും സഹകരണ മനസ്സ് പ്രകടമാക്കണം. കുടുംബനാഥൻ ജാഗ്രതയോടെ എല്ലാവരയും ചേർത്ത് നിർത്താൻ ശ്രദ്ധിക്കുകയും വേണം. പക്ഷേ ഒരുത്തനും ഇൗ വഴിക്ക് വരേണ്ട എന്ന ശാഠ്യമാണ് കേന്ദ്രത്തിലെയും കേരളത്തിലെയും വലിയ കാരണവൻമാർക്ക്.
വില കുറവിൽ ലഭ്യമാവുന്ന വിമാനങ്ങൾ പറത്താൻ കേന്ദ്രം അനുവാദം നല്കുന്നില്ലത്രേ!. വില കൂടിയ ടിക്കറ്റിൽ വരുന്നവരെ മലയാള മണ്ണിൽ കാലുകുത്താൻ മുഖ്യമന്ത്രി അനുവദിക്കില്ല പോലും!
ചുരുക്കത്തിൽ പാവം പ്രവാസികൾ പണവും പത്രാസുമില്ലാതെ, ക്ഷീണിതരായി, രോഗികളായി, കാലിയായി അങ്ങോട്ട് വരണ്ട എന്ന നിലപാടാണ് കേരളം ഭരിക്കുന്നവർക്ക്.
കേന്ദ്രമാണെങ്കിൽ കച്ചവടക്കണ്ണോടെയാണ് ഈ അവസരം മുതലെടുക്കാൻ ശ്രമിക്കുന്നത്.
4 ലക്ഷത്തിൽ കൂടുതൽ പേർ എംബസി മുഖേന റജിസ്റ്റർ െചയ്തതിൽ പതിനായിരത്തിൽപരം പേർമാത്രമാണ് നാട്ടിലെത്തിയത്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും കോൺസുലേറ്റിനടുത്ത് മാനസിക, ശാരീരിക അസ്വസ്ഥതകളോടെ ദിവസം മുഴുവൻ കാത്ത് നില്ക്കുന്ന ആയിരക്കണക്കായ ജനങ്ങളുടെ നൊമ്പരം ശീതീകരിച്ച റൂമിനകത്ത് പരിവാരങ്ങളുമായി സന്തോഷ ജീവിതം നയിക്കുന്ന ഭരണാധികാരികളറിയുന്നുണ്ടോ?
കോവിഡ് പ്രതിസന്ധിക്കു മുൻപും ശേഷവും കെ.എം.സി.സി ചെയ്തു വരുന്ന ക്ഷേമ പ്രവർത്തനങ്ങൾ ഇഷ്ടപ്പെടാത്ത പലരുമുണ്ട്. അർഹിക്കുന്നവരുടെ അന്നം മുടക്കുന്ന സാമൂഹിക വിരുദ്ധതയാണവർക്ക്. കെ.എം.സി.സി ചെയ്യുന്ന സേവനങ്ങൾ ഇഷ്ടപ്പെടാത്തവർ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുക. പ്രവാസി ജനതയെ അനാഥകളാക്കി പൊരിവെയിലിൽ തള്ളിവിടാൻ ഞങ്ങൾക്കാവില്ല.
കേന്ദ്രവും കേരളവും ഭരിക്കുന്ന പാർട്ടിക്കാരുമുണ്ടല്ലോ ഈ ഭൂമികയിൽ ? ഒന്നു പറയണം നിങ്ങൾ, എന്ത് ലാഭമാണ് കെ.എം.സി.സി എന്ന ഈ സാർത്ഥവാഹക സംഘം നേടിയതെന്ന്. ഞങ്ങൾക്ക് ഒരിറ്റ് ലാഭം ആവശ്യമില്ല. ഒരുപാട് പാവങ്ങളെ സൗജന്യമായി കൊണ്ടുപോവാനുള്ള ആലോചനയിലാണ് ഞങ്ങൾ.
(ദുബൈ കെ.എം.സി.സി വൈസ് പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.