പ്രവാസി ക്ഷേമ പദ്ധതികളിൽ ബോധവത്കരണം ആവശ്യം –മന്ത്രി എ.കെ. ബാലൻ
text_fieldsഅബൂദബി: പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ച് പ്രവാസികളിൽ കൂടുതൽ ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണെന്ന് കേരള പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ-സാംസ്കാരിക മന്ത്രി എ.കെ. ബാലൻ പറഞ്ഞു. അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിൽ (െഎ.എസ്.സി) പ്രവാസികളുമായി സംവദിക്കവേയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
നോർക്കയുടെ കീഴിലുള്ള ക്ഷേമപദ്ധതികളെ കുറിച്ച് പലർക്കും അറിയില്ല. പ്രവാസം കഴിഞ്ഞ് തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിന് നോർക്കക്ക് കീഴിൽ പദ്ധതി നിലവിലുണ്ട്. തൊഴിൽസംരംഭകർക്ക് പരമാവധി 20 ലക്ഷം രൂപ വരെ വായ്പ കൊടുക്കുന്നതാണ് പദ്ധതി. അതിൽ 15 ശതമാനം സബ്സിഡിയുണ്ട്. 15734 അപേക്ഷകളാണ് ഇതിൽ ബാങ്കുകൾക്ക് ശിപാർശ ചെയ്തിട്ടുള്ളത്. ഇതിൽ 1800ഒാളം പേർ ഇതിനകം സംരംഭങ്ങൾ തുടങ്ങിക്കഴിഞ്ഞു. വിദേശത്ത് മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കാരുണ്യ എന്ന പേരിൽ പദ്ധതിയുണ്ട്. ലക്ഷം രൂപ ഇതിൽ സഹായം നൽകുന്നുണ്ട്. രോഗബാധിതരായി തിരിച്ചെത്തുന്നവരെ സഹായിക്കുന്നതിനും മക്കളുടെ വിവാഹത്തിനും സഹായം നൽകുന്നുണ്ട്. ബാക്ക്വാഡ് കമ്യൂണിറ്റി ഡെവലപ്മെൻറ് കോർപറേഷനും ലളിതമായ വ്യവസ്ഥയിൽ വായ്പ ലഭ്യമാക്കുന്നുണ്ട്. പലർക്കും ഇക്കാര്യം അറിയില്ല. എല്ലാ ജില്ലകളിലും ഇതിെൻറ ഒാഫിസുണ്ട്. പെൻഷനടക്കുമുള്ള ആനുകൂല്യങ്ങളും പ്രവാസികൾക്ക് ഉണ്ട്. പ്രവാസികളുടെ ക്ഷേമത്തിന് ആഗോള പ്രവാസി സഭ ചേരാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഗ്ലോബൽ കേരള സാസ്കാരികോത്സവം നടത്താനും തീരുമാനമുണ്ട്. ഇതിന് കഴിഞ്ഞ ബജറ്റിൽ ആറര കോടി രൂപ വകയിരുത്തി.
സർക്കാറിെൻറ പദ്ധതികൾ പ്രവാസികളിലേക്ക് എത്തുന്നില്ലെന്നും പ്രവാസികളുടെ പ്രശ്നങ്ങൾ കൃത്യമായി സർക്കാറിന് ശ്രദ്ധിക്കാൻ സാധിക്കുന്നില്ലെന്നും കെ.ബി. ഗണേഷ് കുമാർ എം.എൽ.എ പറഞ്ഞു. പ്രവാസികളുടെ ഒരു വിവരശേഖരം ഉണ്ടാക്കുക എന്നതാണ് ഇതിന് പരിഹാരം. വയലാർ രവി കേന്ദ്ര പ്രവാസികാര്യ മന്ത്രിയായിരുന്നപ്പോൾ ഡൽഹിയിൽ പോയി ഇക്കാര്യം അവതരിപ്പിച്ചതാണ്. ഇതിനായി ഒരു വെബ്സൈറ്റ് ഉണ്ടാക്കുക എന്നതാണ് എെൻറ ആശയം. അത് കേന്ദ്ര സർക്കാറിനും നോർക്കക്കും ചെയ്യാവുന്നതാണ്. നോർക്ക ഇത് ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ ഞാൻ രണ്ട് തവണ പ്രസംഗിച്ചിട്ടുണ്ട്. ഇൗ വെബ്ൈസറ്റിൽ ഒാരോ പ്രവാസിയെയും രജിസ്റ്റർ ചെയ്യണം. പ്രവാസികൾക്ക് സർക്കാറിനോടും സർക്കാറിന് പ്രവാസികളോടും ഇതു വഴി ആശയവിനിമയം നടത്താമെന്നും ഗണേഷ്കുമാർ പറഞ്ഞു.
പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ മക്കൾക്ക് പ്രവേശനം ലഭിക്കാതെ വരുന്നത് സി.ബി.എസ്.ഇ അൺ എയ്ഡഡ് സ്കൂളുകളിലാണെന്ന് എ. പ്രദീപ് കുമാർ എം.എൽ.എ പറഞ്ഞു. അത് അതത് മാനേജ്മെൻറുകളുടെ ഇഷ്ടമാണ്. അതിൽ സർക്കാറിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയില്ല. സർക്കാർ സ്കൂളിൽ ആർക്കും പ്രവേശനം നിഷേധിക്കുന്നില്ല. അപൂർവം ചില അൺ എയ്ഡഡ് സ്കൂളുകളിലും സീറ്റ് കിട്ടാൻ പ്രയാസമുണ്ടായിരിക്കുമെന്ന് പ്രദീപ് കുമാർ പറഞ്ഞു.
പ്രവാസികളും നാട്ടിലുള്ളവരും ചേർന്ന് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഉണ്ടാക്കിയാൽ ഇവിേടക്ക് വേണ്ട ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാൻ സാധിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി എം.എൽ.എ അഭിപ്രായപ്പെട്ടു. ഇത് നാട്ടിലുള്ളവർക്കും പ്രവാസികൾക്കും ഗുണകരമായിരിക്കും. തിരിച്ചുപോകുന്ന പ്രവാസികളുടെ പുനരധിവാസത്തിനും ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എം.എൽ.എമാരായ വീണ ജോർജ്, ചിറ്റയം ഗോപകുമാർ, സണ്ണി ജോസഫ്, വി.പി. സജീന്ദ്രൻ, അഡ്വ. എം. ഉമ്മർ എന്നിവരും സംസാരിച്ചു. ചോദ്യങ്ങൾ ചോദിച്ച പലരോടും ആവശ്യവും നിർദേശങ്ങളും എഴുതി സമർപ്പിക്കാനാണ് മന്ത്രി ബാലൻ ആവശ്യപ്പെട്ടത്. െഎ.എസ്.സി സാമൂഹിക ക്ഷേമ വിഭാഗമാണ് സംവാദം സംഘടിപ്പിച്ചത്. സാമൂഹിക ക്ഷേമ വിഭാഗം ജനറൽ സെക്രട്ടറി ജയചന്ദ്രൻ നായർ ചർച്ച നിയന്ത്രിച്ചു.
നിയമസഭയുടെ ഒാളം സൃഷ്ടിച്ച് സണ്ണി ജോസഫ്
അബൂദബി: പതിവ് നിയമസഭക്കകത്തെ ഒാളമുയർത്തിക്കൊണ്ട് പേരാവൂർ എം.എൽ.എ സണ്ണി ജോസഫ്. ചർച്ച എങ്ങനെ പുരോഗമിക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും കേരള നിയമസഭയുടെ ചെറു പതിപ്പായി മാറിയെന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. ഗണേഷ് കുമാർ സാധാരണഗതിയിൽ നിയമസഭയിൽ വന്ന് കാര്യമാത്ര പ്രസക്തമായ പ്രസംഗം നടത്തി വേഗത്തിൽ പോകുന്ന വ്യക്തിയാണ്. അദ്ദേഹം ഇവിെടയും അതേ പോലെ ആക്ട് ചെയ്തെന്ന് ഗണേഷ് കുമാറിെൻറ അഭാവത്തിൽ സണ്ണി ജോസഫ് പറഞ്ഞപ്പോൾ സദസ്സിൽ ചിരി പൊട്ടി.
ഗണേഷ് കുമാർ മികച്ച ആക്ടർ കൂടിയാണെന്ന് ആരോ ഒാർമിപ്പിച്ചതിനെ സണ്ണി ജോസഫ് ശരിവെക്കുകയും ചെയ്തു. കേരള നിയമസഭയിൽനിന്ന് നേരത്തെ പോകുന്ന എം.എൽ.എമാരുടെ പ്രതിനിധിയായാണ് വീണ ജോർജ് നേരത്തെ പോയിക്കളഞ്ഞത്. കൃഷിയെ കുറിച്ച് ഒരു സബ്മിഷനില്ലാതെ കേരള നിയമസഭയുടെ ദിവസം തീരുകയെന്നാൽ കെ. കൃഷ്ണൻകുട്ടി എം.എൽ.എക്ക് വലിയ വിഷമമാണ്.
അതിനാൽ കൃഷിയിലേക്ക് അദ്ദേഹം നിങ്ങളുടെ എല്ലാവുടെയും ശ്രദ്ധ ക്ഷണിച്ചു. പ്രദീപ്കുമാറിന് വിദ്യാഭ്യാസ മന്ത്രിയാകാൻ യോഗ്യതയുെണ്ടന്നും അദ്ദേഹം മന്ത്രിയെ പോലെ ഇവിടെ പ്രവർത്തിച്ചുവെന്നും പറഞ്ഞ് സണ്ണി ജോസഫ് സംസാരം നിർത്തിയപ്പോൾ ‘എന്തൊക്കെയായാലും പ്രതിപക്ഷമില്ലായിരുന്നു കെേട്ടാ’ എന്ന സദസ്സിൽനിന്നു വന്ന കമൻറ് കൂട്ടച്ചിരിയുണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.