Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസി പ്രശ്നങ്ങളില്‍...

പ്രവാസി പ്രശ്നങ്ങളില്‍ ഇടപെടാന്‍  ലോക കേരള സഭ സെക്രട്ടറിയേറ്റ് നിലവില്‍ വന്നു  

text_fields
bookmark_border
പ്രവാസി പ്രശ്നങ്ങളില്‍ ഇടപെടാന്‍  ലോക കേരള സഭ സെക്രട്ടറിയേറ്റ് നിലവില്‍ വന്നു  
cancel

ദുബൈ: പ്രവാസി ക്ഷേമത്തിനായി തുടക്കമിട്ട ലോക കേരള സഭയും അനുബന്ധ കമ്മിറ്റികളും കൈകൊള്ളുന്ന തീരുമാനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ലോക കേരള സഭ സെക്രട്ടറിയേറ്റ് രൂപവത്കരിച്ച് സര്‍ക്കാര്‍ ഉത്തരവായി. ജനുവരിയില്‍  തിരുവനന്തപുരത്ത് നടന്ന ലോക കേരള സഭയുടെ ആദ്യ സമ്മേളനത്തില്‍  ഉരുത്തിരിഞ്ഞ ആശയത്തി​​െൻറ അടിസ്ഥാനത്തിലാണ് പ്രത്യേക സെക്രട്ടറിയേറ്റിന് രൂപം നല്‍കിയത്. ലോകമെമ്പാടുമുള്ള മലയാളി പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപെടുകയും പരിഹാരം കാണുകയുമടക്കം അഞ്ചു കാര്യങ്ങളാണ്  സെക്രട്ടറിയേറ്റി​​െൻറ ചുമതയിലുള്ളത്. ലോക കേരളസഭ സംഘാടനം, വിഷയമേഖല സമിതി സമർപ്പിക്കുന്ന റിപ്പോർട്ടുകൾ പരിശോധിച്ച‌് തീരുമാനമെടുക്കൽ, എൻ.ആർ.ഐ കലോത്സവ സംഘാടനം, ലോക കേരളസഭയോട‌് അനുബന്ധിച്ചും അല്ലാതെയുമുള്ള കലാ സാംസ‌്കാരികോത്സവങ്ങളുടെ സംഘാടനം തുടങ്ങിയവയാണ് മറ്റു ചുമതലകള്‍ . ലോക കേരള സഭയിലെ  ഏഴു സബ് കമ്മിറ്റികളുടെ  വിഷയ മേഖല റിപ്പോര്‍ട്ടുകളുടെ തീരുമാനം നടപ്പാക്കാനുള്ള ഭരണസംവിധാനമാണ‌് ലോക കേരളസഭ സെക്രട്ടറിയറ്റ‌്.
ലോക കേരളസഭ നിർവഹണവും കേരള വികസന ഫണ്ട‌് രൂപീകരണവും, പ്രവാസി മലയാളി നിക്ഷേപവും സുരക്ഷയും, പുനരധിവാസവും മടങ്ങിയെത്തിയവർക്കുള്ള വരുമാന മാർഗങ്ങളും, കുടിയേറ്റത്തി​​െൻറ ഗുണനിലവാരവും സാധ്യതകളും കുടിയേറ്റനിയമവും വനിത കുടിയേറ്റക്കാരുടെ ക്ഷേമവും, കുടിയേറ്റവും സാംസ‌്കാരിക വിനിമയവും, ഇന്ത്യയിലെ മലയാളി സമൂഹത്തി​​െൻറ പ്രശ‌്നങ്ങൾ എന്നിവയിലാണ‌് വിഷയമേഖലാ സമിതികൾ റിപ്പോർട്ട‌് തയ്യാറാക്കുന്നത‌്. 

പ്രവാസി ചിട്ടി , കാര്‍ഷിക രംഗത്തെ പ്രവാസി നിക്ഷേപം , പ്രവാസി പുനരധിവാസം , തുടങ്ങിയവയും സബ് കമ്മിറ്റികള്‍ക്ക് കീഴിലാണ്. ഇവയുടെയെല്ലാം  സമഗ്ര റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് തീരുമാനം കൈകൊള്ളുന്നതും  സെക്രട്ടറിയേറ്റ് മുഖാന്തിരമാകും. സമിതികളുടെ മറ്റു   നിര്‍ദ്ദേശങ്ങള്‍ ഏതു വിധത്തില്‍ പ്രാവര്‍ത്തികമാക്കാനാവുമെന്നും  സെക്രട്ടേറിയറ്റിന് പരിശോധിക്കാനാവും. രണ്ടു മാസത്തിനുള്ളില്‍ വിശദ പദ്ധതി രൂപരേഖ തയ്യാറാക്കും .  കേരളത്തില്‍ കൂടുതല്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമത്തി​​െൻറ ഭാഗമായി  മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്‍പ്പെടെ നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതടക്കം ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍  സെക്രട്ടറിയേറ്റി​​െൻറ പരിഗണയിലുണ്ട് .   കേരളത്തനിമ  പ്രതിഫലിപ്പിക്കുന്ന പരിപാടികള്‍ വിദേശങ്ങളില്‍ സംഘടിപ്പിക്കാനും  വിവിധ രാജ്യങ്ങളില്‍ ലോകകേരള സഭ സന്ദേശം പകരുന്ന സമ്മേളനങ്ങള്‍ നടത്താനും ആലോചനയുണ്ട്.

സ്വതന്ത്ര സംവിധാനമാണ് ലോക കേരളസഭ സെക്രട്ടറിയേറ്റ‌്. ചീഫ‌് സെക്രട്ടറി ടോം ജോസ്, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ ഇളങ്കോവന്‍, നിയമസഭ സെക്രട്ടറി വി.കെ ബാബു പ്രകാശ്, നോർക്ക റൂട്ട്സ്  വൈസ‌്ചെയർമാന്മാരായ യൂസഫലി.എം.എ, കെ.വരദരാജന്‍, സി.കെ മേനോന്‍  പ്രവാസി ക്ഷേമനിധി ബോർ‌ഡ‌് ചെയർമാൻ പി.ടി കുഞ്ഞിമുഹമ്മദ്, ആസൂത്രണ ബോര്‍ഡ് അംഗം കെ. എൻ.ഹരിലാൽ, നോർക്ക റൂട‌്സ‌് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി, പ്രവാസി ക്ഷേമനിധി ബോർഡ‌് സി.ഇ.ഒ എം.രാധാകൃഷ്ണന്‍  എന്നിവരടങ്ങുന്നതാണ‌് സെക്രട്ടറിയേറ്റ‌്. നോർക്ക റൂട‌്സ‌് കെട്ടിടത്തിലാകും ഓഫീസ‌്.  
ലോകത്താകമാനമുള്ള പ്രവാസിമലയാളികളെ പൊതുവേദിയിൽ അണിനിരത്തുക, മാതൃസംസ്ഥാനവുമായുള്ള ബന്ധം നിലനിർത്തുക, കേരള സംസ‌്കാരത്തി​​െൻറയും സമ്പദ‌് വ്യവസ്ഥയുടെയും പുരോഗമനപരമായ വികസനത്തിനായി പ്രവർത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള സംസ്ഥാന സർക്കാരി​​െൻറ ഉദ്യമമാണ‌് ലോക കേരളസഭ. ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിലെ തീരുമാനപ്രകാരമണ‌് പ്രത്യേക സെക്രട്ടറിയേറ്റ‌് രൂപവത്കരിച്ചത‌്. 

നേരത്തെ, ലോകകേരള സഭ തീരുമാനം അനുസരിച്ച‌് ഒരോ ജില്ലകളിലും പ്രവാസികളുടെ പ്രശ‌്നങ്ങൾ ഉടൻ പരിഹരിക്കാൻ കളക്ടർ ചെയർമാനായി ജില്ലാപ്രവാസി പരാതി പരിഹാര സമിതിക്ക‌് സർക്കാർ രൂപം നൽകിയിരുന്നു. പഞ്ചായത്ത‌് ഡെപ്യൂട്ടി ഡയറക്ടറാണ‌് സമിതി കൺവീനർ. രണ്ടുവർഷമാണ‌്  കാലാവധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasigulf newsmalayalam news
News Summary - pravasi-uae-gulf news
Next Story