പ്രവാസി കുടുംബങ്ങള്‍ക്ക് ശ്രദ്ധിക്കാനേറെയുണ്ട്
text_fieldsവർക്ക് അറ്റ് ഹോമായാലും വീടകങ്ങളിൽ വെറുതെയിരിക്കുന്നവരായാലും ഇൗ കൊറോണക്കാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച്, പ്രവാസി കുടുംബങ്ങൾ. കാരണം, പലകാരണങ്ങളാൽ അതിസമ്മർദത്തിൽ കഴിയുന്നവരാണ് പല പ്രവാസി കുടുംബങ്ങളും. പുതിയ സാഹചര്യം ഈ അവസ്ഥയെ കൂടുതൽ സങ്കീര്‍ണമാക്കിയിരിക്കുന്നു. പരിമിത സൗകര്യങ്ങളോടെയാണ് പല പ്രവാസി കുടുംബങ്ങളും കഴിയുന്നത്. തെൻറ ഒറ്റമുറി സൗകര്യത്തിലേക്ക് ലോകത്തെ ചുരുക്കേണ്ട സാഹചര്യത്തിലാണ് പല കുടുംബങ്ങളും. ഈ പരിമിതികള്‍ക്കകത്തും അൽപം മനസ്സുവെച്ചാൽ പ്രസാദാത്മകമായ കുടുംബാന്തരീക്ഷം നിര്‍മിച്ചെടുക്കാനാവും.
ഭയാശങ്ക വേണ്ട
ഭീതിജനകമായ വാര്‍ത്തകളുടെ പ്രളയമാണ് നമുക്കുചുറ്റും. ഇതിനു അമിതമായി അടിമപ്പെടാതെ നോക്കേണ്ടതുണ്ട്. നിയന്ത്രണമില്ലാതെ മനസ്സിനെ ഭയാശങ്കകളിൽ അലയാന്വിടരുത്. ആവശ്യമുള്ള കാര്യങ്ങൾ വിശ്വസനീയമായ ഉറവിടങ്ങളില്‍നിന്ന് മനസ്സിലാക്കുകയും ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുക. അമിത രോഗഭീതി പകര്ന്നുനൽകുന്നത് കുട്ടികളിൽ മാനസികാഘാതം സൃഷ്ടിക്കുകയും ഡിപ്രഷൻ തുടങ്ങിയ പലവിധ മാനസിക വൈകല്യങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
കുഞ്ഞുങ്ങളുടെ ചങ്ങാതിമാരാവണം
വിദ്യാലയങ്ങളും കളിയിടങ്ങളും നഷ്ടമായ കുട്ടികൾ അവരുടെ സൗഹൃദങ്ങളില്‍നിന്ന് അകറ്റപ്പെട്ടിരിക്കുകയാണ്. ഈ വിടവ് നികത്തേണ്ടത് രക്ഷിതാക്കളാണ്. അവരുടെ ഏറ്റവും നല്ല ചങ്ങാതിമാരാവാൻ വീട്ടിൽ വെറുതെയിരിക്കുന്ന രക്ഷിതാക്കള്‍ക്ക് കഴിയണം. അവരോടൊപ്പം അവരെപ്പോലെ ആവുക എന്നതാവട്ടെ ഈ സമയത്ത് നമ്മുടെ സമീപനം. കുട്ടികള്‍ക്ക് ആവശ്യമായ മാനസികോല്ലാസം ലഭിക്കാത്ത അവസ്ഥകൾ അസ്വസ്ഥതകള്‍ക്ക് കാരണമായേക്കും.
സമയത്തിെൻറ ക്രിയാത്മക ഉപയോഗം
സമയക്കുറവിെൻറ പേരുപറഞ്ഞ് നാം പഠിക്കാതെയും പരിശീലിക്കാതെയും മാറ്റിവെക്കുന്ന ധാരാളം സംഗതികളുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കായി ഈ സമയം ഉപയോഗിക്കുക. തിരക്കിനിടയിൽ നഷ്ടപ്പെട്ട നമ്മുടെ ഹോബീസ് തിരിച്ചുപിടിക്കാനുള്ള സമയം കൂടിയാണിത്. പെയിൻറിങ്, ക്രാഫ്റ്റ് വര്‍ക്ക്, സംഗീതം തുടങ്ങി നമുക്ക് താല്പര്യമുള്ള വിഷയങ്ങൾ പരിശീലിക്കാനും ഈ സമയം ഉപയോഗിക്കാം. നമ്മുടെ മക്കളെ അവരുടെ താല്പര്യം അനുസരിച്ച് ഇത്തരം ഹോബികളിലേക്ക് തിരിച്ചുവിടാം. കൂടാതെ അവരെ കുക്കിങ് തുടങ്ങി ലൈഫ് സ്കിൽ പരിശീലിപ്പിക്കാനുള്ള അവസരമായും ഇതിനെ ഉപയോഗപ്പെടുത്താം. ഈ സമയത്ത് കുട്ടികള്‍ക്ക് അമിതമായ അക്കാദമിക് പ്രഷര്‍ നല്‍കുന്നത് ഉചിതമാവുകയില്ല. അത്യാവശ്യമെങ്കില്‍ മാത്രം അവർ പഠനകാര്യങ്ങളിൽ മുഴുകട്ടെ.
ശാരീരികാരോഗ്യത്തിൽ ശ്രദ്ധവേണം
സാഹചര്യം അനുവദിക്കുന്ന തരത്തിലുള്ള വ്യായാമമുറകൾ ശീലമാക്കണം. ഏത് പരിമിത സാഹചര്യത്തിലും ചെയ്യാൻ കഴിയുന്ന യോഗ, എയറോബിക്സ് മുതലായ വ്യായാമ മുറകൾ കുടുംബത്തോടൊപ്പം ചെയ്യുന്നത് കായികക്ഷമത നിലനിര്‍ത്താനും പരസ്പര ബന്ധങ്ങൾ സൗഹാര്‍ദ പൂര്‍ണമാക്കാനും സഹായിക്കും.
വായന, കൃഷി
മാനസിക സമ്മര്‍ദം കുറക്കാനുള്ള വഴിയാണ് വായന. നമുക്ക് നഷ്ടപ്പെട്ട വായന തിരിച്ചുപിടിക്കുകയും കുട്ടികളെ വായിക്കാൻ പരിശീലിപ്പിക്കുകയും ചെയ്യാൻ അനുയോജ്യമാണ് ഈ ഒഴിവ് സമയം. മട്ടുപ്പാവ് കൃഷി പോലുള്ളവ പ്രവാസജീവിതത്തിലും പ്രായോഗികമാണ്.
സോഷ്യൽ ഡിസ്റ്റൻസിങ്ങിെൻറയും ബ്രേക്ക് ദി ചെയിെൻറയും ഈ കാലം മാനസിക െഎക്യത്തിെൻറയും ബന്ധങ്ങളുടെ അറ്റുപോയ കണ്ണികൾ ചേർക്കാനുമുള്ള സമയമാവട്ടെ. ഓണ്‍ലൈൻ സൗകര്യങ്ങൾ ഇതിനായി ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്നതാണ്. ഈ സമയവും കടന്നുപോകും. നാം അതിജീവിക്കും. മാനസികാരോഗ്യത്തോടെ ഈ പ്രതിസന്ധിയെ അതിജീവിക്കാൻ നമുക്ക് കഴിയട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.