അബൂദബി പാര്‍ക്കുകളില്‍ പ്രാര്‍ഥന സൗകര്യം
text_fieldsഅബൂദബി: എമിറേറ്റിലെ പാര്‍ക്കുകളില്‍ പ്രാര്‍ഥനാ സൗകര്യം ഒരുക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 11 ഇടങ്ങളില്‍ പ്രത്യേക സംവിധാനം സജ്ജമാക്കി. നഗരസഭയുടെ നേതൃത്വത്തിലാണ് സൗകര്യം ഒരുക്കിയത്. ഇത് സന്ദര്‍ശകര്‍ക്കും പാര്‍ക്ക് സംരക്ഷിക്കുന്ന ജീവനക്കാര്‍ക്കും അടക്കം ഏറെ സഹായകമാവും.
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. പ്രാര്‍ഥന സമയങ്ങളില്‍ പലരും പുല്ലിലും മറ്റുമാണ് നമസ്കാരം നിര്‍വഹിച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രത്യേക സൗകര്യം സജ്ജീകരിച്ചത്. അബൂദബി കോര്‍ണിഷ് ഹെറിറ്റേജ് പാര്‍ക്ക്, അല്‍ ബതീന്‍ പാര്‍ക്ക്, അല്‍സാദ സ്ട്രീറ്റ് അല്‍ സഫറാന, ടൂറിസ്റ്റ് ക്ലബ് ഏരിയ അല്‍ ബരീദ് പാര്‍ക്ക്, ഖലീജ് അല്‍ അറബ് സ്ട്രീറ്റ് ഓഫിസേഴ്സ് ക്ലബ് പാര്‍ക്ക്, ഡോള്‍ഫിന്‍ പാര്‍ക്ക്, അല്‍ സജി പാര്‍ക്ക്, അല്‍ മൊണ്ടാസ ഗാര്‍ഡന്‍സ് നമ്പര്‍ 1,2,4,5 എന്നിവിടങ്ങളിലാണ് പ്രാര്‍ഥനാ സൗകര്യമുള്ളത്. അടുത്ത ഘട്ടത്തില്‍ മറ്റു പാര്‍ക്കുകളിലേക്കും ഇത് വ്യാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.