ഗർഭകാലവും ആസ്റ്റർ നർച്ചറും
text_fieldsഗർഭധാരണം മനോഹരവും ദൈവീകവുമായ അനുഗ്രഹവും അനുഭവമാണെങ്കിലും, സ്ത്രീയെ ശാരീരികവും മാനസികവുമായ മാറ്റങ്ങൾക്ക് അത് വിധേയയാക്കുന്നുണ്ട്. ശാരീരികവും വൈകാരികവുമായ ഇത്തരം വെല്ലുവിളികൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നത് ജീവിതശൈലിയിലെ മാറ്റങ്ങൾ, കുടുംബത്തിൽ നിന്നുള്ള പിന്തുണ, വൈദ്യ പരിചരണം എന്നിവയിലൂടെയാണ്. ആദ്യത്തെ ഏതാനും ആഴ്ചകൾ സാധാരണയായി ഓക്കാനം, ഛർദ്ദി, ചില ഭക്ഷണങ്ങളോടുള്ള വെറുപ്പ് എന്നിവയുണ്ടാകും. കൊഴുപ്പുള്ള ഭക്ഷണങ്ങൾ, കടുത്ത ദുർഗന്ധമുള്ള ഭക്ഷണങ്ങൾ, അയൺ സപ്ലിമെൻറുകൾ എന്നിവയാണ് സാധാരണ ട്രിഗറുകൾ. എന്നാൽ ഗർഭധാരണം പുരോഗമിക്കുമ്പോൾ അവസ്ഥ മെച്ചപ്പെടുന്നു. മലബന്ധവും സാധാരണയായി കണ്ടുവരാറുണ്ട്, ഇത് ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ(പഴങ്ങളും പച്ചക്കറികളും) ഉപയോഗിച്ച് നിയന്ത്രിക്കാനാകും. ദഹനക്കേടിനും അസിഡിറ്റിക്കും ഈ നടപടികൾ മതിയാകാത്ത സാഹചര്യത്തിൽ മരുന്നുകളുടെ ഉപയോഗത്തോടൊപ്പം ചായ, കാപ്പി, മസാലകൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കേണ്ടതുണ്ട്. പാദങ്ങളിലെ നീർക്കെട്ടു ഇല്ലാതിരിക്കാൻ അമിതമായ ഉപ്പ് കഴിക്കുന്നത് ഒഴിവാക്കുക, അയഞ്ഞ പാദരക്ഷകളിലേക്ക് മാറുക എന്നതാണ് പരിഹാരം.
ശരീരഭാരം വർധിക്കുന്നതും കുഞ്ഞിന്റെ ഭാരവും ചേരുമ്പോൾ നടുവിൽ സമ്മർദ്ദം ഉണ്ടാകും. ഇത് നടുവേദനക്ക് വഴി തെളിക്കും. ലളിതമായ വ്യായാമങ്ങൾ അല്ലെങ്കിൽ യോഗ, മതിയായ വിശ്രമം എന്നിവയിലൂടെ ഇത് പരിഹരിക്കാം. ഗർഭാവസ്ഥയുടെ പിന്നീടുള്ള ഘട്ടങ്ങളിൽ സ്ത്രീകൾക്ക് ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ, ഗൈനക്കോളജിസ്റ്റിന്‍റെ പതിവ് സന്ദർശനങ്ങൾ അത്യന്താപേക്ഷിതമാണ്. പ്രസവശേഷം ശരീരത്തിന്‍റെ സൗഖ്യത്തിനും മുലയൂട്ടലിനായി ശരിയായ പാലുൽപാദനം ഉറപ്പാക്കുന്നതിനും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം ആവശ്യമാണ്. ഈ സമയത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും ഉറക്കക്കുറവും വിഷാദരോഗത്തിലേക്ക് നയിച്ചേക്കാം, ഇത് ചിലപ്പോൾ കുടുംബാംഗങ്ങളുമായുള്ള ബന്ധത്തെയും കുഞ്ഞിന്‍റെ പരിചരണത്തെയും ബാധിക്കും. അത്തരം സന്ദർഭങ്ങളിൽ കുടുംബാംഗങ്ങളുടെ പങ്ക് വളരെ പ്രധാനമാണെന്നും ആസ്റ്റർ ക്ലിനിക് മുത്തീന ഡോ. നയന ഗാബ പറയുന്നു.
ഗർഭകാലത്തെ ശാരീരികവും മാനസികാവുമായ ആരോഗ്യത്തെ കുറിച്ചാണ് ആസ്റ്റർ ഹോസ്പിറ്റൽ മൻഖൂലിലെ ഡോ. മായ പറയുന്നത്. മാനസിക പിരിമുറുക്കം ഒഴിവാക്കുകയും സമീകൃത ആഹാരം കഴിക്കാൻ ശ്രദ്ധിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. കൂടാതെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ചിട്ടയായ വ്യായാമവും ഉണ്ടായിരിക്കണം.
ഗർഭാവസ്ഥയിൽ കഴിക്കുന്ന ആഹാരം അമ്മയുടെയും കുഞ്ഞിന്റെയും ദീർഘകാല ആരോഗ്യത്തെവരെ ബാധിക്കുന്നതാണ്. ഒരു കുഞ്ഞു വയറിൽ വളരുന്നതിനാൽ ആഹാരം ഇരട്ടിയാക്കണം എന്ന മിഥ്യധാരണ നിലവിലുണ്ട്. എന്നാൽ അമിത തൂക്കം ഉണ്ടാകുന്നതാണ് പ്രശ്നമാണെന്ന് മനസ്സിലാക്കണം. അളവിൽ അല്ല എത്രമാത്രം പോഷക സമ്പുഷ്ടമാണ് നമ്മൾ കഴിക്കുന്ന ആഹാരം എന്നതാണ് പ്രധാനം. വ്യായാമം ഗർഭകാലത്തുണ്ടാകുന്ന ചുരുക്കം ചില അവസ്ഥകളിൽ പ്രോത്സാഹിപ്പിക്കാറില്ല, പക്ഷെ പേശി വേദനക്ക് ആയാസമുണ്ടാകാനാണ് വ്യായാമം പല ഡോക്ടർമാരും നിർദ്ദേശിക്കുന്നത്. പ്രമേഹത്തെയും രക്ത സമ്മർദ്ദത്തെയും നിയന്ത്രിക്കാനും വ്യായാമം സഹായിക്കും. ആത്യന്തികമായി കുഞ്ഞിനും അമ്മക്കും ആരോഗ്യത്തോടെയുള്ള ജീവിതമാണ് നമ്മളെല്ലാം ലക്ഷ്യമിടുന്നത്. മുകളിൽ പറഞ്ഞ, ഗർഭാവസ്ഥക്ക് മുമ്പും ശേഷവുമുള്ള മാനസിക ശാരീരിക വെല്ലുവിളികളെ നേരിടേണ്ടത് എങ്ങനെ എന്നും നവജാതശിശു, അഞ്ച് വയസ്സ് തികയുന്നതുവരെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള വ്യക്തിഗതവും സമഗ്രവുമായ പരിചരണം അമ്മക്കും കുഞ്ഞിനും എങ്ങനെ നൽകുമെന്നും അറിയാൻ ആസ്റ്റർ നർച്ചർ പ്രോഗ്രാം നിങ്ങളെ സഹായിക്കും. അതേ കുറിച്ചാണ് ആസ്റ്റർ ഹോസ്പിറ്റൽ ഷാർജയിലെ ഡോ. ജെസ്സിക്ക പറയുന്നത്. ഉയർന്ന യോഗ്യതയും അനുഭവപരിചയവുമുള്ള ഗൈനക്കോളജിസ്റ്റുകളുടെയും ശിശുരോഗ വിദഗ്ധരുടെയും ഒരു സംഘം, മറ്റ് വകുപ്പുകളിൽ നിന്നുള്ള ഡോക്ടർമാരുടെ വിദഗ്ധോപദേശം സ്വീകരിച്ചു മികച്ച ചികിത്സ നൽകുന്നു. ആസ്റ്റർ ക്ലിനിക്കുകളുടെയും ആശുപത്രികളുടെയും വിപുലമായ ശൃംഖല പരിചരണത്തിന്‍റെ തുടർച്ച ഉറപ്പാക്കുന്നതും നർച്ചർ പ്രോഗ്രാമിലൂടെയാണ്. ഗുണമേന്മയുള്ളതും വ്യക്തിഗതവുമായ പിന്തുണ, നിലവാരം ഒട്ടും കുറയാതെ ഈ പ്രോഗ്രാമിലൂടെ നിങ്ങൾക്ക് ലഭ്യമാകും. മാതൃത്വ- ശിശു പരിചരണത്തിൽ മികവിന്‍റെയും അനുകമ്പയുടെയും ഒരു വഴികാട്ടിയാകാൻ ആസ്റ്റർ നർച്ചറിന് സാധിച്ചിട്ടുണ്ട്.
ഗർഭധാരണത്തെക്കുറിച്ചും രക്ഷാകർതൃത്വത്തെക്കുറിച്ചു മാതാപിതാക്കളെ ബോധവൽക്കരിക്കുക, പ്രസവാനന്തര സെഷനുകളും ശിശു സുരക്ഷയെയും പരിചരണത്തെയും കുറിച്ചുള്ള അവബോധം നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഗർഭകാല സെഷനുകളിൽ രക്ഷിതാക്കളും ഗർഭസ്ഥ ശിശുവും തമ്മിലുള്ള കണക്ഷൻ, ഗർഭാവസ്ഥയിലെ ഭക്ഷണക്രമം, ശിശു സംരക്ഷണം, ഗർഭകാലത്തെ വ്യായാമങ്ങൾ, പ്രസവ ലക്ഷണങ്ങൾ, ആശുപത്രിയിൽ എങ്ങനെ എത്തിച്ചേരാം, എമർജൻസി കോൺടാക്റ്റുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു. മമ്മി സർക്കിൾ എന്ന വിഭാഗത്തിൽ ഗർഭിണികൾക്കുള്ള പ്രത്യേക സെഷൻ ഉണ്ട്, മുലയൂട്ടൽ, പ്രസവം, ഭക്ഷണക്രമം എന്നിവയുടെ വിശദാംശങ്ങളെ കുറിച്ച് സംസാരിക്കുന്നു. കൂടാതെ പ്രസവാനന്തര സെഷനുകളുമുണ്ട് - പ്രസവാനന്തര കാലഘട്ടം, പ്രസവാനന്തര വ്യായാമങ്ങൾ, മുലകുടി നിർത്തൽ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു.
യോഗയുടെ പ്രാധാന്യവും യോഗ ക്ലാസുകളും ആസ്റ്റർ നർച്ചർ മുന്നോട്ട് വെക്കുന്നു. പ്രസവാനന്തര യോഗ സുരക്ഷിതവും പ്രായോഗികവും ഗർഭിണികൾക്ക് സ്വീകാര്യവുമാണെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു, ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നടത്തത്തേക്കാളും സാധാരണ ഗർഭകാല വ്യായാമങ്ങളേക്കാളും ഇത് കൂടുതൽ ഗുണം ചെയ്യും.
ഇത്തരത്തിൽ മാതാപിതാക്കളുടെയും കുഞ്ഞിന്റെയും ക്ഷേമത്തിനായി നിരന്തരവും സമഗ്രവുമായ ആദിമധ്യാന്ത പരിചരണം ഉറപ്പാക്കാൻ ആസ്റ്റർ നർച്ചർ നിങ്ങളോടൊപ്പം ഇനിയുമുണ്ടാകും. ഫോൺ: 044400500.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.