Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രീ​മി​യ​ർ ക​പ്പ്​...

പ്രീ​മി​യ​ർ ക​പ്പ്​ ട്വ​ന്‍റി 20: യു.​എ.​ഇ​ക്ക്​ കി​രീ​ടം

text_fields
bookmark_border
പ്രീ​മി​യ​ർ ക​പ്പ്​ ട്വ​ന്‍റി 20: യു.​എ.​ഇ​ക്ക്​ കി​രീ​ടം
cancel
camera_alt

ഒ​മാ​നെ തോ​ൽ​പി​ച്ച്​ കി​രീ​ടം ചൂ​ടി​യ യു.​എ.​ഇ താ​ര​ങ്ങ​ളു​ടെ ആ​ഹ്ലാ​ദം

​അ​ബൂ​ദ​ബി: പ്രീ​മി​യ​ർ ക​പ്പ്​ ട്വ​ന്‍റി 20 ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​മാ​നെ തോ​ൽ​പി​ച്ച്​ യു.​എ.​ഇ​ക്ക്​​ കി​രീ​ടം. ക​ലാ​ശ​ക്ക​ളി​യി​ൽ യു.​എ.​ഇ​ 55 റ​ൺ​സി​നാ​ണ്​ ഒ​മാ​നെ തോ​ൽ​പി​ച്ച​ത്​​. കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട യു.​എ.​ഇ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ഏ​ഷ്യ ക​പ്പി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്​​തു.

ഇ​ന്ത്യ, പാ​കി​സ്താ​ൻ, ശ്രീ​ല​ങ്ക, അ​ഫ്ഗാ​നി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ ടീ​മു​ക​ൾ നേ​ര​ത്തെ​ത​ന്നെ ​ഏ​ഷ്യ​ൻ ക​പ്പി​ലേ​ക്ക്​ സ്ഥാ​നം ഉ​റ​പ്പി​ച്ചി​രു​ന്നു. ഇ​തി​ലേ​ക്കു​ള്ള അ​വ​സാ​ന ടീ​മി​നെ ക​ണ്ടെ​ത്താ​നു​ള്ള പ​ര​മ്പ​ര കൂ​ടി​യാ​യി​രു​ന്നു പ്രീ​മി​യ​ർ ക​പ്പ്​ ട്വ​ന്‍റി 20.

മ​സ്ക​ത്ത്​ അ​മീ​റാ​ത്ത്​ ക്രി​ക്ക​റ്റ്​ അ​ക്കാ​ദ​മി ​ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത യു.​എ.​ഇ, ക്യാ​പ്​​റ്റ​ൻ മു​ഹ​മ്മ​ദ്​ വ​സീ​മി​ന്‍റെ സെ​ഞ്ച്വ​റി മി​ക​വി​ൽ നാ​ല്​ വി​ക്ക​റ്റി​ന്​ 204 റ​ൺ​സി​ന്‍റെ വ​മ്പ​ൻ സ്​​കോ​റാ​ണ്​ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 57 ബാ​ളി​ൽ ഏ​ഴ്​ കൂ​റ്റ​ൻ സി​ക്സും ആ​റ്​ ബൗ​ണ്ട​റി​ക​ളും വ​സീ​മി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന്​ പി​റ​ന്നു. മ​ല​യാ​ളി​യാ​യ അ​ലി​ഷാ​ൻ ഷ​റ​ഫു (34), ആ​സി​ഫ്​ ഖാ​ൻ (38) എ​ന്നി​വ​രും ഇ​മാ​റാ​ത്തി ബാ​റ്റി​ങ് നി​ര​യി​ൽ തി​ള​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Premier Cup Twenty20crown for uae
News Summary - Premier Cup Twenty20: Crown for UAE
Next Story