മിന പ്ലാസ ടവറുകൾ പൊളിച്ചുമാറ്റാൻ ഒരുക്കം പൂർത്തിയായി
text_fieldsഅബൂദബി: മിന പ്ലാസ ടവറുകൾ പൊളിച്ചുമാറ്റാനുള്ള ഒരുക്കം പൂർത്തിയായി.വളരെ കർശനമായ സുരക്ഷ നിയന്ത്രണങ്ങളോടെ രാവിലെ എട്ടിന് നടപ്പാക്കുന്ന സ്‌ഫോടനത്തിൽ 144 നിലകളുള്ള കെട്ടിടം ഉൾപ്പെടെ നാലു ടവറുകൾ 10 സെക്കൻഡിനകം നിലംപതിക്കും. സ്‌ഫോടന വസ്തുക്കൾ ഉപയോഗിച്ചാണ് കെട്ടിടം തകർക്കുക. സമീപ മേഖലയിലുള്ളവർക്ക് സ്‌ഫോടന ശബ്ദം കേൾക്കാനാവുമെങ്കിലും ശബ്ദമലിനീകരണം ഉൾപ്പെടെ ആഘാതം കുറഞ്ഞ അളവിൽ നിയന്ത്രിച്ചാണ് കെട്ടിടം തകർക്കുന്നതെന്ന് പൊളിക്കലിന് നേതൃത്വം നൽകുന്ന മോഡോൺ പ്രോപ്പർട്ടീസ് ഡെലിവറി ഡയറക്ടർ അഹമ്മദ് അൽ ശൈഖ് അൽ സാബി അറിയിച്ചു.
മിന സായിദിന് ചുറ്റുമുള്ള 1,100 മീറ്റർ വരെയാണ് സ്‌ഫോടന പ്രകമ്പനം വ്യാപിക്കുകയെന്നാണ് കണക്കാക്കിയിരിക്കുന്നത്. ടവറുകൾ പൊളിക്കുന്നതിെൻറ ഭാഗമായി ഇന്ന് രാത്രി ഏഴുമുതൽ വെള്ളിയാഴ്ച വൈകുന്നേരം നാലുവരെ സായിദ് തുറമുഖ പ്രദേശം അടച്ചിടുമെന്ന് മുനിസിപ്പാലിറ്റീസ് ആൻഡ് ഗതാഗത വകുപ്പ് അറിയിച്ചു.
അബൂദബി പൊലീസുമായി ഏകോപിപ്പിച്ച് സ്‌ഫോടകവസ്തുക്കൾ എത്തിക്കാനും കെട്ടിടം പൊളിക്കാനുള്ള സ്‌ഫോടക വസ്തുക്കൾ സ്ഥാപിക്കുന്ന ജോലികളും പൂർത്തിയാക്കി. സ്‌ഫോടന വേളയിൽ ഉണ്ടാകാവുന്ന പൊടി, ശബ്ദം, വൈബ്രേഷൻ എന്നിവ സംബന്ധിച്ചുള്ള വിശകലന റിപ്പോർട്ടുകൾ പുറപ്പെടുവിക്കുകയും പരിശോധിക്കുകയും ചെയ്തു.
മോഡോൺ പ്രോപ്പർട്ടീസ് കമ്പനി കെട്ടിടം പൊളിക്കുന്നതിനാവശ്യമായ സുരക്ഷ നടപടികൾ പൂർത്തീകരിച്ചു. പ്രാദേശിക നിവാസികൾക്കും തൊഴിലാളികൾക്കും വേണ്ട സുരക്ഷക്കുള്ള നടപടികൾക്കൊപ്പം പരിസ്ഥിതി മലിനീകരണം പരമാവധി ഒഴിവാക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.