യാസ് ദ്വീപിൽ ഒരുങ്ങുന്നു; അദ്ഭുത അക്വേറിയം
text_fieldsഅബൂദബി: യാസ് ദ്വീപിൽ നിർമാണം പുരോഗമിക്കുന്ന 'യാസ് സീവേൾഡ് റെസ്‌ക്യൂ ആൻഡ് റിസർച് സെൻറർ' എന്ന ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം അടുത്തവർഷം പൊതുജനങ്ങൾക്കായി സമർപ്പിക്കും. അഞ്ച് ഇൻഡോർ നിലകളിലായി 1,83,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന സീ വേൾഡ് അബൂദബിയുടെ അക്വേറിയത്തിൽ സമുദ്ര ഗവേഷണം, സമുദ്ര ജീവി സംരക്ഷണം, ക്ഷേമ പ്രവർത്തനം എന്നിവക്കുള്ള ലോകത്തിലെ ഏറ്റവും വലുതും വിപുലമായതുമായ സൗകര്യമാണ് സജ്ജമാകുന്നത്.
ഇതിനകം 64ശതമാനം പൂർത്തിയായ മറൈൻ-ലൈഫ് പാർക്കിെൻറ നിർമാണം അബൂദബി യാസ് ദ്വീപിലെ വിവിധ ലാൻഡ്മാർക്ക് പ്രോജക്ടുകളിലൂടെ ശ്രദ്ധനേടിയ 'മിറലി'െൻറ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളോടെ ആഗോള ടൂറിസം കേന്ദ്രമാക്കാനായാണ് അക്വേറിയം നിർമിക്കുന്നത്. സ്വാഭാവിക ആവാസവ്യവസ്ഥയിൽ അധിവസിക്കുന്ന 68,000ത്തിലധികം സമുദ്രജീവികളെ ഉൾക്കൊള്ളുന്നതാവും അക്വേറിയം.
ഏറ്റവും വലിയ മറൈൻ അക്വേറിയവും പഠന ഗവേഷണ കേന്ദ്രവും ഉൾക്കൊള്ളുന്ന മറൈൻ ലൈഫ് പാർക്ക് വികസിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മിറൽ സി.ഇ.ഒ മുഹമ്മദ് അബ്ദുല്ല അൽ സാബി പറഞ്ഞു. സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും അവിസ്മരണീയ അനുഭവം സമ്മാനിക്കുമെന്ന് സീവേൾഡ് പാർക്ക്‌സ് ആൻഡ് എൻറർടെയിൻമെൻറ് സി.ഇ.ഒ മാർക്ക് സാൻസൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.