Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവനിതാ സാന്നിധ്യം:...

വനിതാ സാന്നിധ്യം: യു.എ.ഇ മന്ത്രിസഭ അമേരിക്കയെ മറികടന്നു

text_fields
bookmark_border
uae cabinet
cancel
ദുബൈ: വനിതാ സാന്നിധ്യത്തിൽ യു.എസ്​ ഉൾപ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളെ പിന്നിലാക്കി യു.എ.ഇ മന്ത്രിസഭ. കഴിഞ്ഞ ദിവസം നടത്തിയ പുനഃസംഘടനയോടെ മന്ത്രിസഭയിൽ 30 ശതമാനം വനിതകളായി. 31 പേരിൽ ഒമ്പത്​ വനിത മന്ത്രിമാരാണുള്ളത്​. ശതമാനക്കണക്കിൽ ഏകദേശം യു.കെ മന്ത്രിസഭയുടെ വനിതാ പ്രതിനിധ്യത്തോളം വരും ഇത്​. 
യു.എസിലെ ഡോണൾഡ്​ ട്രംപ്​ മന്ത്രിസഭയിൽ നാല്​ വനിത മന്ത്രിമാർ മാത്രമാണുള്ളത്​. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മന്ത്രിസഭയിൽ 22 ശതമാനമാണ്​ വനിതാ പ്രാതിനിധ്യം.യുവത്വത്തി​​െൻറ കാര്യത്തിലും യു.എ.ഇയുടെ 13ാമത്​ മന്ത്രിസഭ മികച്ച നിലയിലാണ്​. ലോകത്തെ ആദ്യ ആർട്ടിഫിഷൽ ഇൻറലിജൻസ്​ മന്ത്രിയെന്ന റെക്കോർഡോടെ മന്ത്രിസഭയിൽ പ്രവേശിച്ച ഉമർ ബിൻ സുൽത്താൻ ആൽ ഒലാമക്ക്​ 27 വയസ്സ്​ മാത്രമാണുള്ളത്​. 
അതായത്​ ‘വേൾഡ്​ വൈഡ്​ വെബി​’​െൻറ പ്രായമേ നിർമിത ബുദ്ധിവൈഭവ മേഖലയിൽ രാജ്യത്തെ നയിക്കാൻ നിയോഗിക്കപ്പെട്ട ഉമർ ബിൻ സുൽത്താനുള്ളൂ. 1989ൽ ടിം ബെർണേഴ്​സ്​ ലീ ആണ്​ ‘വേൾഡ്​ വൈഡ്​ വെബ്​’ സൃഷ്​ടിച്ചത്​. 
കഴിഞ്ഞ വർഷം മന്ത്രിയായി നിയമിക്കപ്പെടു​േമ്പാൾ വെറും 22 വയസ്സ്​ മാത്രമുള്ള യുവജന കാര്യ സഹമന്ത്രി ശമ്മ ബിൻത് സുഹൈൽ ഫാരിസ്​ ആൽ മസ്​റൂഇ ആണ്​ ഇപ്പോഴും പ്രായം കുറഞ്ഞ മന്ത്രി. അത്യാധുനിക ശാസ്​ത്രവിഭാഗം സഹ മന്ത്രിയായി നിയോഗിക്കപ്പെട്ട സാറ ആൽ ആമിരിക്ക്​ 30 വയസ്സാണ്​. അതായത്​ മന്ത്രിസഭയിലെ വനിതാ ​മന്ത്രിമാരിൽ കൂടുതൽ പേർക്കും മുപ്പതോ അതിൽ താഴെയോ ആണ്​ പ്രായം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinetusagulf newsmalayalam newsThe presence of women
News Summary - The presence of women in cabinet
Next Story