സായുധസേന ഏകീകരണ ദിനാഘോഷത്തിൽ പ്രസിഡന്റ് പങ്കെടുത്തു
text_fieldsഅബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അബൂദബിലിലെ അൽ മുറൈഖയിൽ നടന്ന 47ാമത് സായുധസേന ഏകീകരണ ദിനാഘോഷത്തിൽ പങ്കെടുത്തു. വിവിധ സേനാ വിഭാഗങ്ങളിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും സംവദിക്കുകയും ചെയ്ത അദ്ദേഹം വിവിധ സായുധ സേനാ മെഡലുകൾ നേടിയ സൈനിക, സിവിലിയൻ അംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
സായുധ സേനയുടെ ഏകീകരണ പ്രഖ്യാപനം നടന്ന സ്ഥലമെന്ന നിലയിലാണ് അൽ മുറൈഖയിൽ ചടങ്ങുകൾ സംഘടിപ്പിച്ചത്. യു.എ.ഇ സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ ശൈഖ് മുഹമ്മദ് നിലവിലെയും മുൻകാലങ്ങളിലെയും സേനാംഗങ്ങളെ അനുസ്മരിക്കുകയും സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ചടങ്ങിൽ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ എന്നിവരും മന്ത്രിമാരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.