പുരാവസ്തു നിയമത്തിന് പ്രസിഡൻറിെൻറ അംഗീകാരം
text_fieldsഅബൂദബി: രാജ്യത്തിെൻറ ദേശീയ ൈപതൃകത്തെ സമ്പുഷ്ടമാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ അസ്തിത്വവും സാംസ്കാരിക പാരമ്പര്യവും പ്രോത്സാഹിപ്പിക്കുന്നതിന് യു.എ.ഇയിലെ പുരാവസ്തുക്കളുടെയും സ്മാരകങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നിയമത്തിന് പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അംഗീകാരം നൽകി. ഫെഡറൽ നിയമം 11/2017 പുരാവസ്തു നിയമത്തിനാണ് അംഗീകാരം നൽകിയത്.
സ്മാരകങ്ങളുടെയും പുരാവസ്തുക്കളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള കരട് ഫെഡറൽ നിയമം മേയ് അവസാനത്തിൽ െഫഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) പാസാക്കിയിരുന്നു. പുരാവസ്തുക്കൾ മോഷ്ടിക്കുന്നതും കച്ചവടം ചെയ്യുന്നതും തടയുന്നതിനുള്ള വകുപ്പുകൾ ഉൾക്കൊള്ളുന്നതാണ് നിയമം.
പ്രസിഡൻറ് പുറപ്പെടുവിച്ച മറ്റൊരു ഉത്തരവിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ^ഭൂകമ്പശാസ്ത്ര കേന്ദ്രത്തിെൻറ (എൻ.സി.എം.എസ്) പേര് മാറ്റി.
ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) എന്നായിരിക്കും ഇനി ഇത് അറിയപ്പെടുക. 06/2007 ഫെഡറൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പേരുമാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.