പ്രൈം വോളി ലീഗ്: വിജയം ആഘോഷിച്ചു
text_fieldsദുബൈ: പ്രൈം വോളിബാൾ ലീഗ് ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസിന്റെ വിജയം ദുബൈയിൽ ആഘോഷിച്ചു. അൽ സാഹിയ ഹാളിൽ നടന്ന ചടങ്ങിൽ ടീം ക്യാപ്റ്റൻ ജെറോം വിനീത് അടക്കമുള്ള താരങ്ങളും, ടീം മാനേജ്മെന്റും നിരവധി പ്രമുഖരും പങ്കെടുത്തു.
കഴിഞ്ഞ മാസം ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഡൽഹി തൂഫാൻസിനെ 3-1ന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ഹീറോസ് ചാമ്പ്യന്മാരായത്. ഇതോടെ ഡിസംബറിൽ ഇന്ത്യയിൽ നടക്കുന്ന ലോക എഫ്.ഐ.വി.ബി ക്ലബ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക കാലിക്കറ്റ് ഹീറോസ് ആയിരിക്കും.
ദുബൈ രാജകുടുംബാംഗം ശൈഖ ശംസ ബിൻത് ഹശ്ർ ആൽ മക്തൂം കേക്ക് മുറിച്ച് ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ഹീറോസിന്റെ പ്രധാന ഡയറക്ടർ ബോർഡ് അംഗം സഫീർ ബിക്കൺ, കോച്ച് കിഷോർ, എക്സ് എ മാര്‍ക്കറ്റ്സ് ഡയറക്ടർമാരായ ഇസ്മായിൽ എലൈറ്റ്, ജഷീർ പി.കെ, ശ്രീജിത്, സ്പോൺസർ അബ്ദുള്ള ഫലഖ്നാസ്, റിയാസ് ചേലേരി, അലോക് സംഘി, സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി, ഷംസുദ്ദീൻ നെല്ലറ, ആർ.ജെ ഫസലു, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അജ്മൽ ഖാൻ തുടങ്ങിയവരും സംബന്ധിച്ചു. ടീം ക്യാപ്റ്റൻ ജെറോം വിനീതിനെ പരിപാടിയിൽ മെമന്റോ നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.