യുവാക്കൾക്ക് പിന്തുണ നൽകുന്നതിന് മുൻഗണന -ശൈഖ് ഹംദാൻ
text_fieldsദുബൈ: യുവാക്കളെ പിന്തുണക്കുകയും അവരുടെ കഴിവുകളും നൈപുണ്യവും വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നതിന് ഉയർന്ന മുൻഗണനയാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നൽകുന്നതെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. എക്സ്പോയിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ ഫോർബ്സ് പട്ടികയിൽ ഇടംപിടിച്ച 30 വയസ്സിൽ താഴെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ലോക ഗവൺമെന്റ് ഉച്ചകോടിയിലെ യുവനേതാക്കളുടെയും പുതിയ ആശയങ്ങളുള്ളവരുടെയും സംരംഭകരുടെയും സാന്നിധ്യം ഭാവിയെ രൂപപ്പെടുത്തുന്നത് അവരായിരിക്കും എന്നതിന്റെ തെളിവാണ്. യു.എ.ഇ ആരംഭകാലം മുതൽ യുവാക്കളുടെ പദ്ധതികൾക്കും പരിപാടികൾക്കും പ്രോത്സാഹനം നൽകിയിട്ടുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.