രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsദുബൈ: ദുബൈയിലെ പ്രമുഖ കലാ കായിക സാംസ്കാരിക സംഘടനയായ ദുബൈ Priyadarshini Volunteering Team രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബൈ ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്ന ചടങ്ങ് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു പീതാംബരൻ അധ്യക്ഷത വഹിച്ചു. ശിശുരോഗ വിദഗ്ധ ഡോ. സൗമ്യ സരിൻ മുഖ്യപ്രഭാഷണം നടത്തി. സി. മോഹൻദാസ്, പ്രമോദ് കുമാർ, ഡോ. ഇ.പി. ജോൺസൻ, ബി.എ. നാസർ, മൊയ്തു കുറ്റ്യാടി, ടൈറ്റസ് പുല്ലൂരൻ, ബഷീർ നാരണിപ്പുഴ, ഷൈജു അമ്മാനപ്പാറ, സുനിൽ നമ്പ്യാർ, സാദിഖ് അലി, അഖിൽ തൊടീക്കളം, ഷംസുദ്ദീൻ മുണ്ടേരി, മുഹമ്മദ് സഹിർ, കാസിം ഹംസ എന്നിവർ ആശംസ നേർന്നു.
ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ (സി.ഡി.എ) സഹകരണത്തിലാണ് പരിപാടി നടത്തിയത്. ടി.പി. അഷ്റഫ്, ബിനീഷ്, ഹാരിസ്, ടോജി, ശ്രീജിത്ത്, ഡോ. പ്രശാന്ത്, ഡീസ, ഉമേഷ്, സുലൈമാൻ കറുത്തക്ക, സിമിത ഫഹദ്, രമ്യ ബിനീഷ്, റസ്വീന ഹാരിസ്, അക്വിലിൻ ടോജി തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മധു നായർ സ്വാഗതവും ടീം ലീഡർ പവിത്രൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.