അന്തർദേശീയ വനിത ദിനാഘോഷവും വിങ് പ്രവർത്തനോദ്ഘാടനവും
text_fieldsകൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബിൽ അന്തർദേശീയ വനിത ദിനാഘോഷം
ഫുജൈറ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബിൽ അന്തർദേശീയ വനിത ദിനാഘോഷവും വനിത വിങ് പ്രവർത്തനോദ്ഘാടനവും നടത്തി. വനിത വിങ്ങിന്റെ പ്രവർത്തന ഉദ്ഘാടനം ഗിന്നസ് വേൾഡ് റെക്കോഡ് ജേതാവ് ആയിഷ ഖാൻ നിർവഹിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച മറിയാമ്മ ജോൺ (കൽബ ഹോസ്പിറ്റൽ), ജയശ്രീ നാരായണൻ (ഇന്ത്യൻ സ്കൂൾ ഫുജൈറ), കലാസദനം ഷീജ സേതു (ഡാൻസ് ഇൻസ്ട്രക്ടർ) എന്നിവരെ ആദരിച്ചു. വനിത വിങ് ജോയന്റ് കൺവീനർ സുനു സമ്പത്ത് സ്വാഗതം പറഞ്ഞു. ഐ.എസ്.സി.സി വനിത കൺവീനർ നാൻസി വിനോദ് അധ്യക്ഷത വഹിച്ചു.
ക്ലബ് പ്രസിഡൻറ് പി.എം. സൈനുദ്ദീൻ നാട്ടിക, ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ, ട്രഷറർ വി.ഡി. മുരളീധരൻ, അഡ്വൈസർ എൻ.എം. അബ്ദുസ്സമദ്, വൈസ് പ്രസിഡന്റ് സി.എക്സ്. ആൻറണി, വനിത വിങ് ബാലവേദി കോഓഡിനേറ്റർ ജിതേഷ് നാരായൻ, ജോയന്റ് കൺവീനർമാരായ ജയലക്ഷ്മി പ്രദീപ്, ബീന ചന്ദ്രൻ, നിഷിദ ഷജീർ, ജയശ്രീ മോഹൻദാസ് എന്നിവർ സംസാരിച്ചു.
ജോയൻറ് സെക്രട്ടറി അബ്ദുൽ കലാം, ആർട്സ് സെക്രട്ടറി സുബൈർ എടത്തനാട്ടുകര, കൾചറൽ സെക്രട്ടറി വി. അഷ്റഫ്, സ്പോർട്സ് സെക്രട്ടറി ജോൺസൺ, ജോയന്റ് ട്രഷറർ പ്രദീപ്, അസിസ്റ്റൻറ് സ്പോർട്സ് സെക്രട്ടറി സമ്പത്ത് കുമാർ, ഫുഡ് ആൻഡ് റിഫ്രഷ്മെൻറ് കൺവീനർ ബാബു ഗോപി, തോമസ്, ഷഫാഅത്ത് അലി, ബാലവേദി കൺവീനർ അശ്വിൻ, ജോയന്റ് കൺവീനർ ശ്രീലക്ഷ്മി, വൈഷ്ണവി, ആരതി മുരളി, ദേവിക് സമ്പത്ത്, അബിൻ ഷാഫി തുടങ്ങിയവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.