യു.എ.ഇയുമായി ചേർന്ന് കോവിഡ് വാക്സിൻ ഉൽപാദനം വേഗത്തിലാക്കും –ചൈനീസ് വിദേശകാര്യ മന്ത്രി
text_fieldsദുബൈ: യു.എ.ഇയുമായി ചേർന്ന് കോവിഡ് വാക്സിൻ ഉൽപാദനം വേഗത്തിലാക്കാൻ ആഗ്രഹിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ. രണ്ടുദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായി ശനിയാഴ്ച വൈകുന്നേരത്തോടെ ഇറാനിൽ നിന്ന് അബൂദബിയിലെത്തിയതാണ് അദ്ദേഹം.എല്ലാവർക്കും പ്രാപ്യവും ലഭ്യവുമായ രീതിയിൽ കോവിഡ് വാക്സിൻ ഉൽപാദിക്കാൻ യു.എ.ഇയുമായി ചേർന്ന് ശ്രമിക്കും. പ്രധാനമായും പശ്ചിമേഷ്യയിലും ആഫ്രിക്കയിലും മഹാമാരിയെ നേരിടുന്നതിൽ ബഹുകക്ഷി സഹകരണം ഇതിലൂടെ രൂപപ്പെടുത്താനും അന്താരാഷ്ട്ര യാത്രകൾ എളുപ്പമാക്കാനും സാധ്യമാക്കും -യീ കൂട്ടിച്ചേർത്തു.
കോവിഡ് വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കിയതോടെ യു.എ.ഇ-ചൈന െഎക്യം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചതായും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ദൃഢപ്പെടുത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് നിർമിത സിനോഫാം വാക്സിന് ലോകത്ത് ആദ്യമായി അംഗീകാരം നൽകുകയും രാജ്യത്ത് പരീക്ഷിക്കുകയും ചെയ്ത നടപടിയെ പരാമർശിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുരാജ്യങ്ങളുടെയും യോജിച്ചുള്ള നീക്കം മഹാമാരിക്കെതിരായ ആഗോള പരിശ്രമങ്ങൾക്ക് ഗുണപ്രദമാെണന്നും ചൈനയും യു.എ.ഇയും തമ്മിലെ ആഴത്തിലുള്ള പരസ്പര വിശ്വാസത്തിെൻറ പ്രതീകമാണ് കൊറോണക്കെതിരായ സഹകരണമെന്നും മന്ത്രി പറഞ്ഞു. ദ്വിദിന സന്ദർശനത്തിെൻറ ഭാഗമായി യു.എ.ഇ ഉന്നത ഭരണ നേതൃത്വവുമായി യീ കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.