സൂപ്പർ ഹീറോ ബോധവൽകരണപരിപാടിയുമായി ഷാർജ
text_fieldsഷാർജ: സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിന്റെ ഹെൽത്ത് പ്രൊമോഷൻ വകുപ്പിന് കീഴിലെ ആരോഗ്യ പ്രോത്സാഹന സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഫോർ ഡയബറ്റിസ് അസോസിയേഷൻ(എഫ്.ഡി.എ) അതിന്റെ വാർഷിക ബോധവൽക്കരണ കാമ്പയിൻ 'സൂപ്പർ ഹീറോ' ആരംഭിച്ചു. എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റ് (ഇ.എസ്.ഇ), ഷാർജ എജ്യുക്കേഷൻ കൗൺസിൽ(എസ്.ഇ.സി), ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി(എസ്.പി.ഇ.എ) എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ നടക്കുന്നത്. ജനുവരി 11 മുതൽ മെയ് 15 വരെ, ഷാർജയിലെ പൊതു-സ്വകാര്യ സ്കൂളുകളിൽ നടക്കുന്ന നാലു മാസത്തെ പ്രോഗ്രാം പ്രമേഹത്തെ തടയുന്നതിനും അതിജീവിക്കുന്നതിനുമുള്ള മാർഗങ്ങൾ വിദ്യാർഥികളെയും രക്ഷിതാക്കളെയും ജീവനക്കാരെയും ബോധവൽകരിക്കാൻ ലക്ഷ്യമിടുന്നു.
പ്രമേഹമില്ലാത്തവരെപോലെ, സാധാരണ ജീവിതം നയിക്കാനുള്ള പ്രമേഹമുള്ളവരുടെ അവകാശം മുൻനിറുത്തിയാണ് കാമ്പയിൽ. സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനും പ്രമേഹരോഗികളായ കുട്ടികളെ സഹായിക്കുന്നതിനുപുറമെ പ്രമേഹ പ്രതിരോധം ഉറപ്പാക്കുന്ന ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ അവരെ പ്രേരിപ്പിക്കുന്നതിനുമുള്ള അസോസിയേഷന്റെ ശ്രമങ്ങളുടെ ഭാഗമാണ് 'സൂപ്പർ ഹീറോ'യെന്ന് ഫ്രണ്ട്സ് ഫോർ ഡയബറ്റിസ് അസോസിയേഷൻ മേധാവി ഖൗല അൽ ഹജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.