ജലജീവികൾക്ക് ഹാനികരമാകുന്ന മത്സ്യബന്ധന രീതികൾക്ക് വിലക്ക്
text_fieldsഉമ്മുൽഖുവൈൻ: മത്സ്യസമ്പത്ത് ഉൾപ്പെടെ ജലജീവികളുടെ സംരക്ഷണവും നിയന്ത്രണവും ലക്ഷ്യമിടുന്ന പുതിയ നിയമത്തിന് അംഗീകാരം നൽകി ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ് സൗദ് ബിൻ റാശിദ് അൽ മുല്ല. മത്സ്യബന്ധനരംഗത്തെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനും പിഴ നിശ്ചയിക്കാനും ഉമ്മുൽഖുവൈൻ മുനിസിപ്പാലിറ്റിക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമം.
ജലസ്രോതസ്സുകൾക്ക് ഹാനികരമാകുന്ന മത്സ്യബന്ധന രീതികൾക്കും ഉപകരണങ്ങൾക്കും എമിറേറ്റിൽ നിയമം മൂലം നിരോധനം ഏർപ്പെടുത്തി. കുറ്റമറ്റ നിയമത്തിലൂടെ മത്സ്യസമ്പത്ത് സംരക്ഷിക്കാനും അതേസമയം, പ്രാദേശികവിപണികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്ന രീതിയിൽ ജലസ്രോതസ്സുകൾ വിനിയോഗിക്കാനും സാധിക്കും. നിയമലംഘനങ്ങൾ കണ്ടെത്താൻ മാരിടൈം കൺട്രോൾ ഡിപ്പാർട്മെന്റ് പരിശോധന നടത്തും. ജലജീവികളുടെ ആവാസവ്യവസ്ഥയെ ബാധിക്കാത്ത മത്സ്യബന്ധന രീതികളുടെ പ്രോത്സാഹനവും ജലസ്രോതസ്സുകളുടെ സംരക്ഷണവും ലക്ഷ്യമിട്ടാണ് കൂടുതൽ കർശനമായ നിയമം നടപ്പിൽവരുത്തുന്നത്. മത്സ്യവിഭവങ്ങൾ വർധിപ്പിക്കുന്നതിനും ജീവനുള്ള ജലവിഭവങ്ങളെ സംരക്ഷിക്കുന്നതിനും പുതിയ നിയമം ഉപകാരപ്പെടുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.