അറബ് പഴമയുടെ പ്രൗഢ സ്മൃതികള്‍
text_fieldsഅറബ് ഗ്രാമങ്ങളില്‍ നല്ല ശതമാനവും ആധുനികതയുടെ വര്‍ണങ്ങള്‍ സ്വീകരിക്കുമ്പോഴും പൂര്‍വികരുടെ പ്രൗഢ ജീവിത രീതികള്‍ തൊട്ടറിയാനുള്ള വാതായനങ്ങളാണ് മരുഭൂ പര്‍വത നിരകളിലെ കല്ല് വീടുകള്‍. ഉപജീവനത്തിന് കൃഷിയും മുത്തുവാരലും മത്സ്യബന്ധനവും നടത്തിയിരുന്ന പൂര്‍വികരുടെ ജീവിത രീതികളുടെ അവശേഷിപ്പുകളാണ് റാസല്‍ഖൈമ അല്‍ ഗലീല മലനിരകള്‍ പുതു ലോകത്തിന് സമ്മാനിക്കുന്നത്.
കല്ലുകള്‍ ക്രമപ്പെടുത്തി നിര്‍മിച്ച കുടുസു മുറികളിലാണ് പഴമക്കാര്‍ തല ചായ്ച്ചിരുന്നത്. സമാന രീതിയില്‍ സ്വീകരണ മുറിയും ശൗചാലയവും അനുബന്ധമായുണ്ടാകും. ഭക്ഷണ പാചകത്തിന് പ്രത്യേക സൗകര്യവും. നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത് പാറകളും ഈന്തപ്പനയോലകളും തടികളും ചുണ്ണാമ്പു കല്ലും. 55 വര്‍ഷം മുമ്പാണ് കടല്‍ തീരങ്ങളിലേക്കും മറ്റും മലനിരകളില്‍ കഴിഞ്ഞിരുന്നവര്‍ വാസ സ്ഥലം മാറ്റിയത്. ക്രൂഡ് ഓയിലിെൻറ കണ്ടെത്തലും ഭരണാധികാരികളുടെ കരുതലും മലനിരകളില്‍ വസിച്ചിരുന്നവരുടെ പുനരധിവാസത്തിന് വേഗം നല്കി.
തങ്ങളുടെ പിതാമഹന്മാര് താമസിച്ച ഇടമാണിതെന്ന് കല്ല് വീടിനെ ചൂണ്ടി അല്‍ ഗലീല മലഞ്ചെരുവില്‍ താമസിക്കുന്ന അബ്ദുല്ല ശഹി പറയുന്നു. പാര്‍പ്പിട നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന പാറകളാണ് പരിസരത്ത് ചിതറി കിടക്കുന്നത്. പുരാവസ്തു വകുപ്പിന് കീഴിലെ സംരക്ഷിത മേഖലയാണ് ഈ പ്രദേശം.
തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങളില്‍ ചിലത് അറ്റകുറ്റപണി ചെയ്തിട്ടുണ്ട്. ഈ മേഖലയില്‍ നിശ്ചിതയിടങ്ങളില്‍ തദ്ദേശീയരുടെ മുന്‍കൈയില്‍ പക്ഷികളെയും മൃഗങ്ങളെയും വളര്‍ത്തുന്നുണ്ട്. ബംഗ്ലാദേശ് സ്വദേശികളാണ് ഇവിടെ ജോലി ചെയ്യുന്നത്. പഴയകാലത്ത് സമൃദ്ധമായ നീരൊഴുക്കുണ്ടായതെന്ന് പഠനങ്ങളുള്ള പ്രദേശങ്ങളാണ് പര്‍വത നിരകളോട് ചേര്‍ന്ന വാദികള്‍.
19 വര്‍ഷം മുൻപ് ശക്തമായ മഴയത്തെുടര്‍ന്ന് അല്‍ ഗലീല വാദി നിറഞ്ഞൊഴുകിയത് തെൻറ ഗൃഹാതുര ഓര്‍മയാണെന്നും അബ്ദുല്ല ശഹി അഭിപ്രായപ്പെട്ടു. യു.എ.ഇയുടെ പുരോഭാഗത്ത് ഒമാന്‍ അതിര്‍ത്തി പങ്കിടുന്നതാണ് അല്‍ ഗലീല വാദി പര്‍വത നിരകള്‍. റാസല്‍ഖൈമക്ക് പുറമെ ഫുജൈറയിലെ മലനിരകളിലും അതി പുരാതന പുരയിടങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്നും സന്ദര്‍ശകര്‍ക്ക് കാണാനാകും. പുരാവസ്തു വകുപ്പിെൻറ സംരക്ഷണയിലുള്ള പ്രദേശങ്ങളില്‍ പലതിലും ആര്‍ക്കിയോളജിക് വകുപ്പിന് കീഴില്‍ പഠന ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.