റാക് പൊലീസ് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം
text_fieldsറാസല്‍ഖൈമ: യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാക് ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ നിർദേശപ്രകാരം റാക് പൊലീസ് വകുപ്പിലെ ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും സ്ഥാനക്കയറ്റം. പ്രാദേശിക പൊലീസ് പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ശൈഖ് സഊദിന്റെ നിർദേശത്തിന് നന്ദി അറിയിക്കുന്നതായി റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു. പൊലീസ് സേനക്കിടയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് നടപടിയെന്നും ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ മാതൃകാപരമായി നിര്‍വഹിക്കാന്‍ പ്രോത്സാഹനം പ്രചോദനമാകണമെന്ന് സ്ഥാനക്കയറ്റം ലഭിച്ചവരോട് അലി അബ്ദുല്ല ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.