ഡ്രോണുകള്‍ ശരിയായവിധം ഉപയോഗിച്ചാല്‍ ജീവിതം മാറിമറിയും -പ്രതിരോധകാര്യ മന്ത്രി മുഹമ്മദ് അല്‍ ബൊവാര്‍ദി
text_fieldsഅബൂദബി: ശരിയായവിധത്തില്‍ ഉപയോഗിച്ചാല്‍ ജീവിതം മാറ്റിമറിക്കാന്‍ പര്യാപ്തമായവയാണ് ഡ്രോണുകളെന്ന് യു.എ.ഇ മന്ത്രി. കഴിഞ്ഞ 20 വര്‍ഷമായി സൈന്യത്തിന്റെ ഭാഗമായിരുന്ന ഡ്രോണുകള്‍ വൈകാതെ രാജ്യത്തെ വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും പ്രതിരോധകാര്യ മന്ത്രി മുഹമ്മദ് അല്‍ ബൊവാര്‍ദി വ്യക്തമാക്കി. അബൂദബിയിലെ അഡ്നെകില്‍ ആരംഭിച്ച ചതുര്‍ദിന അണ്‍മാന്‍ഡ് സിസ്റ്റം എക്സിബിഷന് ആന്റ് കോണ്‍ഫറന്‍സി (യുമെക്സ്)ന്റെ ആദ്യദിനത്തില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. ഡ്രോണുകളുടെ സുരക്ഷാ വിഷയവും സാമ്പത്തിക നേട്ടങ്ങളും സര്‍ക്കാര്‍ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയും. ഇത്തരം സംവിധാനങ്ങള്‍ ക്ഷീണിതരാവില്ല. അവര്‍ക്ക് ഇടവേളകള്‍ എടുക്കേണ്ടിവരുകയോ ഉറങ്ങുകയോ ചെയ്യേണ്ടതില്ല. യുദ്ധരംഗത്തുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇവയുടെ ഈ പ്രത്യേകതകള്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണവും മരുന്നും വിതരണം ചെയ്യാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് വിവിധ രാജ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. ഡ്രോണുകള്‍ക്ക് കൃത്രിമബുദ്ധി കൂടി നല്‍കുന്നതാണ് അടുത്ത ഘട്ടമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.