നബിദിനം: സ്വകാര്യമേഖലക്കും അവധി
text_fieldsദുബൈ: നബിദിനം പ്രമാണിച്ച് പൊതുമേഖല സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചതിന് പിന്നാലെ യു.എ.ഇയിലെ സ്വകാര്യ കമ്പനി ജീവനക്കാർക്ക് പെയ്ഡ് അവധി പ്രഖ്യാപിച്ച് ഭരണകൂടം.
വെള്ളിയാഴ്ചക്കൊപ്പം ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുമ്പോൾ ഫലത്തിൽ ജീവനക്കാർക്ക് മൂന്നു ദിവസം അവധി ലഭിക്കും.
ഈ വർഷം ഈ രീതിയിൽ മൂന്ന് അവധിദിനങ്ങൾ ഒരുമിച്ച് വരുന്ന അവസാനത്തെ വാരാദ്യ ദിനങ്ങളായിരിക്കും ഇത്. കഴിഞ്ഞ ഈദുൽ അദ്ഹ പ്രമാണിച്ച് ഏഴു ദിവസവും ഈദുൽ ഫിത്ർ പ്രമാണിച്ച് ആറു ദിവസവും ജീവനക്കാർക്ക് അവധി ലഭിച്ചിരുന്നു.
അതേസമയം, ഷാർജയിൽ നബിദിന അവധി 28ന് വ്യാഴാഴ്ചയാണ്. വെള്ളിയാഴ്ച എമിറേറ്റിൽ വാരാന്ത്യ അവധി ആയതിനാലാണ് നബിദിന അവധി വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.
വെള്ളി, ശനി, ഞായർ വാരാന്ത്യ അവധി ദിനങ്ങളായതിനാൽ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായ നാലു ദിവസം അവധി ലഭിക്കും. ഇനി തിങ്കളാഴ്ചയാണ് സർക്കാർ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.