പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് അർബുദം
text_fieldsപുരുഷന്മാരിൽ അർബുദം വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. വികസിതരാജ്യങ്ങളിൽ പ്രായമായ പുരുഷന്മാരിൽ സാധാരണയായി കാണുന്ന അർബുദമാണിത്. ഇന്ത്യയിൽ ആണുങ്ങളിലെ പ്രധാന നാല് അർബുദങ്ങളിൽ ഒന്ന്. പുരുഷന്മാരിൽ ഏകദേശം ഏഴിൽ ഒന്ന് എന്ന തോതിൽ പ്രോസ്റ്റേറ്റ് അർബുദം വരാൻ സാധ്യതയുണ്ട്. മൂത്രനാളത്തിെൻറ തുടക്കത്തില്‍ രണ്ടു വശങ്ങളിലായി കാണുന്ന ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്.
കാരണങ്ങൾ
പ്രത്യേകിച്ച് കാരണം പറയാന്‍ പ്രയാസമാണ്. പ്രായം കൂടിവരുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് അർബുദത്തിെൻറ സാധ്യതയും കൂടുന്നു. 60 വയസ്സിന് മുകളിലുള്ള 50 ശതമാനം പേര്‍ക്കും ഈ കാന്‍സറിന് മുന്നോടിയായി ചില മാറ്റങ്ങൾ കാണാറുണ്ട്. എന്നാൽ, രൂക്ഷമായ അർബുദമായി മാറുന്നത് കുറഞ്ഞ ശതമാനം മാത്രം. പ്രോസ്റ്റേറ്റ് കാന്‍സര്‍ ഹോര്‍മോണ്‍ ആശ്രയിച്ചു വളരുന്നതാണ്. അതുകൊണ്ടുതന്നെ പൊണ്ണത്തടിയോ ശരീരത്തില്‍ അമിതമായ കൊഴുപ്പോ ഉണ്ടായാല്‍ ഈ അർബുദ സാധ്യത വര്‍ധിക്കും.
രോഗലക്ഷണങ്ങള്‍
- കൂടെക്കൂടെയുള്ള മൂത്രം ഒഴിക്കല് (പ്രത്യേകിച്ചു രാത്രിയില്‍ കൂടുതല്‍ പ്രാവശ്യം)
- മൂത്രത്തില്‍ രക്തം
- ശുക്ലത്തില്‍ രക്തം
- മൂത്രം വരാന്‍ താമസമെടുക്കുക
- മൂത്രമൊഴിച്ചശേഷം പൂര്‍ണമായി പോയില്ല എന്ന തോന്നല്‍
- മൂത്രം തുടര്‍ച്ചയായി പോകുന്നതിനുപകരം തുള്ളിയായി പോവുക
രോഗനിര്‍ണയം
പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന പ്രോട്ടീന്‍ ആണ് പി.എസ്.എ അഥവാ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആൻറിജന്‍. ഇതിെൻറ രക്തത്തിലെ അളവുനോക്കിയാല്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ധാരണ കിട്ടും. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ എല്ലാത്തരം വീക്കത്തിലും രക്തത്തിലെ പി.എസ്.എയുടെ അളവുകൂടും. കാന്‍സറില്‍ പി.എസ്.എ കൂടുന്ന തോത് അസാധാരണമാംവിധം അധികമായിരിക്കും. 50 വയസ്സിനു മുകളിലുള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ പി.എസ്.എ ചെയ്തു നോക്കുന്നതു പ്രോസ്റ്റേറ്റ് കാന്‍സര്‍ നേരത്തേ കണ്ടുപിടിക്കാന്‍ സഹായിക്കും.
പ്രോസ്റ്റേറ്റ് ബയോപ്സി
പി.എസ്.എ കൂടുതലായി കാണുകയോ പ്രോസ്റ്റേറ്റിെൻറ രോഗലക്ഷണങ്ങള്‍ വല്ലാതെ അനുഭവപ്പെടുകയോ മലദ്വാരത്തിലൂടെയുള്ള പരിശോധനയില്‍ പ്രോസ്റ്റേറ്റിന് അപാകത തോന്നുകയോ ചെയ്താൽ പ്രോസ്റ്റേറ്റ് ബയോപ്സി ചെയ്യണം. ഇത് അർബുദരോഗം ഉണ്ടോ ഇല്ലയോ എന്നു സ്ഥിരീകരിക്കാന്‍ സഹായിക്കും.
ചികിത്സ
രോഗം സ്ഥിരീകരിച്ചാല്‍ ശരീരത്തിെൻറ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ടോ എന്നു പരിശോധിക്കണം. രോഗം പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ മാത്രം ഒതുങ്ങിനിൽക്കുന്ന അവസ്ഥയില്‍ മൂന്നുതരം ചികിത്സ ലഭ്യമാണ്. ഹോര്‍മോണ്‍ ചികിത്സ, സര്‍ജറി, റേഡിയേഷന് എന്നിവ. രോഗിയുടെ ആരോഗ്യസ്ഥിതി വ്യക്തമായി അപഗ്രഥിച്ചു മാത്രമേ ശസ്ത്രക്രിയ ചെയ്യാറുള്ളൂ. 70 വയസ്സിനു മുകളിലുള്ളവര്‍ക്ക് പലപ്പോഴും സര്‍ജറി ചെയ്യാറില്ല.
വര്‍ഷങ്ങളായി അവലംബിച്ചുപോന്ന ചികിത്സാരീതിയാണു വൃഷണങ്ങള്‍ നീക്കം ചെയ്യുക എന്നത്. അർബുദം ഏതു സ്റ്റേജിലാണെങ്കിലും വൃഷണങ്ങള്‍ നീക്കം ചെയ്യുക പതിവായിരുന്നു. എന്നാല്‍, നീക്കംചെയ്യാതെ രോഗം ചികിത്സിക്കാനുള്ള പുതിയ മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. റേഡിയേഷന് ചികിത്സ ആഴ്ചയില്‍ അഞ്ചുദിവസം വീതം ആറാഴ്ച ചെയ്യേണ്ടതുണ്ട്.
പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് അർബുദംപ്രായമായവരിൽ പി.എസ്.എ ടെസ്റ്റും ശാരീരിക പരിശോധനകൾ വഴിയും പ്രോസ്റ്റേറ്റ് കാൻസർ നേരത്തേ കണ്ടെത്താം. 50 വയസ്സിനുമേലുള്ളവർ മെഡിക്കൽ ചെക്കപ്പിെൻറ ഭാഗമായി പി.എസ്.എ ടെസ്റ്റ് ചെയ്യുന്നത് സാധാരണമാണ്. ടെസ്റ്റ് റിസൽട്ടിൽ അസ്വാഭാവികതയുള്ളവർ കൂടുതൽ പരിശോധന നടത്തണം. കൊഴുപ്പ് കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണരീതിയും ചിട്ടയായ വ്യായാമവും പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറക്കുന്നതായി കാണുന്നു. അടുത്ത ബന്ധുക്കൾക്ക് അസുഖമുണ്ടായിരുന്നവർക്ക് നേരത്തേയുള്ള പരിശോധനകൾ ഗുണകരമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.