അറബ് പൈതൃക സംരക്ഷണം; യുനെസ്കോയുമായി ഷാർജ കരാറായി
text_fieldsഷാർജ: യു.എ.ഇയും യുനൈറ്റഡ് നേഷൻസ് എജുക്കേഷനൽ, സയൻറിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷനും(യുനെസ്കോ) ഷാർജയിൽ അറബ് സാംസ്കാരിക പൈതൃക സംരക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് കരാറിൽ ഒപ്പുവെച്ചു. സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഷാർജ എമിറേറ്റിെൻറയും യു.എ.ഇയുടെയും ശ്രമങ്ങളെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള കേന്ദ്രം ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിൽ പ്രവർത്തിക്കും. ഷാർജയിലെ വിസ്ഡം ഹൗസിൽ നടന്ന ചടങ്ങിൽ സാംസ്കാരിക യുവജന മന്ത്രിയും ദേശീയ വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര കമീഷൻ ചെയർമാനുമായ നൂറ ബിൻത് മുഹമ്മദ് അൽ കാബി, യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ എന്നിവർ കരാറിൽ ഒപ്പു െവച്ചു.
അന്താരാഷ്ട്ര പബ്ലിഷേഴ്സ് അസോസിയേഷൻ (ഐ.പി.എ) പ്രസിഡൻറും യു.എ.ഇ ആസ്ഥാനമായുള്ള കലിമത്ത് ഗ്രൂപ്പിെൻറ സ്ഥാപകയും സി.ഇ.ഒയുമായ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ ഷാർജ ഹെറിറ്റേജ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ. അബ്ദുൽ അസീസ് അൽ മുസല്ലം, ഷാർജ സാംസ്കാരിക വകുപ്പ് ചെയർമാൻ അബ്ദുല്ല അൽ ഉവൈസ്, യു.എ.ഇ നാഷനൽ കമീഷൻ ഫോർ എജുക്കേഷൻ, കൾച്ചർ ആൻഡ് സയൻസ് സെക്രട്ടറി ജനറൽ സൽമ അൽ ദർമാക്കി, യുനെസ്കോയിലെ യു.എ.ഇയുടെ സ്ഥിരം പ്രതിനിധി ശൈഖ് സലീം അൽ ഖാസിമി എന്നിവർ പങ്കെടുത്തു. സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലും നിലനിർത്തുന്നതിലും യു.എ.ഇ വഹിക്കുന്ന പങ്ക് അൽ കാബി ഊന്നിപ്പറഞ്ഞു. സാംസ്കാരിക പൈതൃകത്തെ പിന്തുണക്കുന്നതിലും സംരക്ഷിക്കുന്നതിലും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശങ്ങളെയും പരിശ്രമങ്ങളെയും പ്രശംസിക്കുന്നു -അൽ മുസല്ലം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.