തഖ്ദീർ അവാർഡുമായി സഹകരിക്കുന്നതിൽ അഭിമാനം -ആസ്റ്റർ സി.ഇ.ഒ
text_fieldsദുബൈ: ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിൽ ദുബൈയിൽ തൊഴിലാളിക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനികൾക്ക് നൽകിവരുന്ന തഖ്ദീർ അവാർഡിന്റെ ആറാം എഡിഷനിലും സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ആസ്റ്റർ ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്കിന്റെ (യു.എ.ഇ, ബഹ്റൈൻ, ഒമാൻ) ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ഷെർബാസ് ബിച്ചു പറഞ്ഞു.
സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും താങ്ങാവുന്ന നിരക്കിൽ ആരോഗ്യപരിരക്ഷ സേവനങ്ങൾ ലഭ്യമാക്കുകയെന്നതാണ് ആസ്റ്ററിന്റെ കാഴ്ചപ്പാട്. സമൂഹത്തോടുള്ള ഈ പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള അനുയോജ്യമായ ഒരു വേദിയാണിത്. തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും ഉയർത്തുകയെന്നത് ഏതൊരു സ്ഥാപനത്തിനും ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ പ്രവർത്തനമാണ്. അതിന്റെ ഭാഗമാവാൻ കഴിയുന്നത് ഭാഗ്യമായാണ് ആസ്റ്റർ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തോടുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് തഖ്ദീർ അവാർഡുമായുള്ള സഹകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.