പ്രവാസികൾക്കും സ്കോളർഷിപ് നൽകണമെന്ന് പ്രമേയം
text_fieldsദുബൈ: നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർഥികൾക്ക് അർഹതയില്ലെന്ന നിലപാട് വിചിത്രമാണെന്നും വിഷയത്തിൽ അടിയന്തരമായി കേരള സർക്കാറും വിദ്യാഭ്യാസ മന്ത്രിയും ഇടപെടണമെന്നും യു.എ.ഇ കാസർകോട് മുസ്ലിം വെൽഫെയർ അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളുടെ മക്കൾ യു.എ.ഇ പോലുള്ള ഗൾഫ് രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിന് ചേരാൻ കഴിയാതെ പ്രയാസപ്പെടുകയാണ്. യൂനിവേഴ്സിറ്റികളിലെ ഭീമമായ ഫീസ് രക്ഷിതാക്കൾക്ക് താങ്ങാൻ പറ്റുന്നില്ല. ജീവിതസാഹചര്യത്തിൽ പ്രവാസികളായി മാറേണ്ടി വന്ന മലയാളികൾക്കും പരിഗണന ലഭിക്കണം. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കരീം ഹാജി തളങ്കര അധ്യക്ഷത വഹിച്ചു. 2023-2026 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് അസ്ലം മസ്കത്ത്, ജനറൽ സെക്രട്ടറി ജലാൽ തായൽ, ട്രഷറർ ശരീഫ് ടൂറിസ്റ്റ്, സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പടിഞ്ഞാർ എന്നിവരാണ് മുഖ്യ ഭാരവാഹികൾ.
നൗഷാദ് പടിഞ്ഞാർ, ലത്തീഫ് കല, മുബാറക് മസ്കത്ത്, ഫിറോസ് അബൂദബി, ശിഹാബ് സലാം എന്നിവർ വൈസ് പ്രസിഡന്റുമാരായും, നിസാം ഹമീദ്, സഫ്വാൻ അബൂബക്കർ, സവാദ് എറമു, അൻസാരി പൈക, മജീദ് തായൽ എന്നിവർ ജോ. സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. ചർച്ച ഹുസൈൻ പടിഞ്ഞാർ ഉദ്ഘാടനം ചെയ്തു. ബഷീർ കല, ആസിഫ് ഇഖ്ബാൽ, എൻ.ഇ. ഹമീദ്, സുനൈഫ് റസാഖ് എന്നിവർ സംസാരിച്ചു. ജലാൽ തായൽ സ്വാഗതവും നിസാം ഹമീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.