മലയാളി സമാജത്തില്‍ പി.എസ്.സി പരിശീലനം
text_fieldsഅബൂദബി: മലയാളി സമാജത്തില്‍ പി.എസ്.സി പരീക്ഷാ പരിശീലന ക്ലാസ് ആരംഭിക്കുന്നു. ക്ലാസ് ഉദ്ഘാടനം ജനുവരി 17നു നടക്കും. സമാജം ലൈബ്രറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്ലാസില്‍ നാട്ടില്‍ നടക്കാനിരിക്കുന്ന വിവിധ പരീക്ഷകള്‍ക്കുള്ള പരിശീലനമാണ് ഒരുക്കുന്നത്.
സമാജം 2019ല്‍ പി.എസ്.സി പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. അതു വഴി അഞ്ചുപേര്‍ക്ക് നാട്ടില്‍ വിവിധ ഡിപ്പാര്‍ട്മെന്റിലായി ജോലി ലഭിച്ചു. ചേരാന്‍ ആഗ്രഹിക്കുന്നവര്‍ പേരുവിവരം സമാജം ലൈബ്രേറിയന്‍ എ.പി. അനില്‍കുമാറിനെ 050 2688458 എന്ന നമ്പറിലോ സമാജം ഓഫിസ് നമ്പറിലോ 050 8338542 ജനുവരി 17നു മുമ്പായി നല്‍കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.