പൊതുയിടങ്ങളിൽ പ്രവേശനം: ആഗസ്റ്റ് 20 മുതൽ വാക്‌സിൻ എടുത്തവർക്ക് മാത്രം
text_fieldsഅബൂദബി: എമിറേറ്റിൽ ആഗസ്റ്റ് 20 മുതൽ കോവിഡ് വാക്‌സിൻ എടുത്തവർക്ക് മാത്രം പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുമതി. അബൂദബി ദുരന്തനിവാരണ സമിതി പൊതുജനാരോഗ്യ സംരക്ഷണത്തിെൻറ ഭാഗമായാണ് തീരുമാനം. എമിറേറ്റിൽ വാക്‌സിൻ മുൻഗണന പട്ടികയിലെ വിഭാഗങ്ങളിലെ 93 ശതമാനം പേർക്കും കുത്തിവെപ്പ് നൽകിയ ശേഷമാവും ഇതു പ്രാവർത്തികമാക്കുക.
ഷോപ്പിങ് സെൻററുകൾ, റസ്റ്റാറൻറുകൾ, കഫേകൾ, ജിമ്മുകൾ, വിനോദ സൗകര്യങ്ങൾ, കായിക കേന്ദ്രങ്ങൾ, ഹെൽത്ത് ക്ലബുകൾ, റിസോർട്ടുകൾ, മ്യൂസിയങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, തീം പാർക്കുകൾ, സർവകലാശാലകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, പൊതു-സ്വകാര്യ സ്‌കൂളുകൾ, എമിറേറ്റിലെ ചൈൽഡ് നഴ്‌സറികൾ എന്നിവിടങ്ങളിലും വാക്‌സിൻ സ്വീകരിച്ചവർക്ക് പ്രവേശനം അനുവദിക്കും. സൂപ്പർ മാർക്കറ്റുകളും ഫാർമസികളും ഒഴികെയുള്ള ഷോപ്പിങ് സെൻററുകൾ, റസ്റ്റാറൻറുകൾ, കഫേകൾ, ഷോപ്പിങ് സെൻററിനുള്ളിലല്ലാത്ത റീട്ടെയിൽ ഔട്ട്ലറ്റുകൾ എന്നിവയെയും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തും. വാക്‌സിനേഷൻ ഇളവുള്ള വ്യക്തികൾക്കും 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഈ തീരുമാനം ബാധകമല്ല.
വ്യാവസായിക മേഖലകളിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും കാമ്പയിനുകൾ, അണുബാധ കണ്ടെത്താൻ നൂതനമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം, യോഗ്യരായവർക്ക് ബൂസ്റ്റർ ഡോസ് എന്നിവയും നടപ്പാക്കിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.