മഹാമാരിയിൽനിന്ന് കരകയറാൻ പൊതു–സ്വകാര്യ പങ്കാളിത്തം അനിവാര്യം –ജി.സി.സി മേധാവി
text_fieldsദുബൈ: ലോകത്തെ പിടിച്ചുലക്കുന്ന മഹാമാരിയിൽനിന്ന് കരകയറാൻ ജി.സി.സി രാജ്യങ്ങളിൽ പൊതു-സ്വകാര്യ സംരംഭങ്ങൾ അനിവാര്യമാണെന്ന് ഗൾഫ് കോഓപറേഷൻ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫല അൽ ഹജ് അഭിപ്രായപ്പെട്ടു. ദുബൈയിൽ ഫെഡറേഷൻ ഓഫ് ജി.സി.സി ചേംബേഴ്സ് മേധാവികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരമൂല്യം 2019ൽ 90 ബില്യൻ ഡോളർ കവിഞ്ഞു. എന്നാൽ, പ്രതിസന്ധി മറികടക്കാൻ ഇത് പോരാ. 58 ദശലക്ഷത്തിലധികം ആളുകൾ ഇടപെടുന്ന ജി.സി.സി വിപണിയിൽ കൂടുതൽ വ്യാപാരം പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണ്. ഇതിൽ സ്വകാര്യമേഖലയുടെ പങ്ക് വലുതാണ്. സ്വകാര്യമേഖല നേരിടുന്ന വെല്ലുവിളികളും ഏറ്റെടുക്കണം. സാമ്പത്തിക വികസന മേഖലയിൽ ജി.സി.സി നേതാക്കളുടെ സമഗ്ര സഹകരണം വർധിപ്പിക്കണം. സമഗ്രവും നയതന്ത്രപ്രാധാന്യമുള്ളതുമായ പദ്ധതികൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നുദിവസമായി നടന്ന യോഗം സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.