അബൂദബിയിൽ പ്രിയമേറുന്ന പൊതുഗതാഗതം
text_fieldsഅബൂദബി സന്ദർശിക്കുന്നവർക്കിടയിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നു. വിവിധ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചുള്ള കാര്യക്ഷമമായ സംവിധാനങ്ങൾ ഒരുക്കിയതാണ് യാത്രക്കാർ സ്വകാര്യ വാഹനങ്ങളെക്കാൾ പൊതുഗതാഗത്തിലേക്ക് തിരിയാൻ കാരണം. ബസ് സർവിസ് തന്നെയാണ് ഇതിൽ പ്രധാനം. നഗര, പ്രാന്ത പ്രദേശങ്ങളിലേക്കുള്ള ബസ് സർവിസിന് ഏകീകരിച്ച ടിക്കറ്റ് നിരക്ക് നിലവിൽ വന്നതോടെ ദിനവും ആയിരക്കണക്കിന് പേരാണ് ബസ്സുകളെ ആശ്രയിക്കുന്നത്. രണ്ടു ദിര്‍ഹമാണ് സര്‍വീസിലെ അടിസ്ഥാന നിരക്ക്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും അഞ്ച് ഫില്‍സ് വീതം ഈടാക്കും. ആദ്യം നല്കുന്ന രണ്ട് ദിര്‍ഹം ബോര്‍ഡിങ് ഫീസ് ഉപയോഗിച്ച് വിവിധ സാഹചര്യങ്ങളില്‍ സര്‍വീസുകളില്‍ മാറി കയറാനുമാവും. അടുത്ത ബസ്സില്‍ കയറുമ്പോള്‍ അവസാന യാത്ര കഴിഞ്ഞ് 60 മിനിറ്റില്‍ കവിയാന്‍ പാടില്ല. ചെയ്തോണ്ടിരുന്ന യാത്രയുടെ എതിര്‍ദിശയിലുള്ള ബസ്സില്‍ കയറാനുമാവില്ല, ആദ്യം യാത്ര ചെയ്ത ബസ് കഴിഞ്ഞ് പരമാവധി രണ്ടുബസ്സുകളിലേ മാറികയറാനാവൂ, അബൂദബി ലിങ്ക് സര്‍വീസിലും പൊതു ഗതാഗത ബസ് അടിസ്ഥാന സര്‍വീസുകളിലും മാത്രമേ മാറിക്കയറാന്‍ പാടുള്ളൂ എന്നിവയാണ് ബസ്സുകള്‍ മാറി യാത്രചെയ്യാന്‍ അനുവദിക്കുന്ന സാഹചര്യങ്ങള്‍. കയറിയ പോയിന്റില്‍ നിന്ന് ഇറങ്ങിയ പോയിന്റുവരെ ചെയ്ത ചെയ്ത ദൂര അടിസ്ഥാനമാക്കിയാണ് യാത്രാനിരക്ക് കണക്കാക്കുന്നത്. യാത്ര ആരംഭിക്കുമ്പോഴും ഇറങ്ങുമ്പോഴും റീഡറില്‍ ഹഫിലാത്ത് കാര്‍ഡ് ടാപ്പ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്. ഒറ്റയാത്രയാണെന്ന് തിരിച്ചറിയുന്നതിനാണിത്.
ടാക്സി സേവനങ്ങൾ
ബസ് സർവിസ് പോലെ തന്നെ സൗകര്യപ്രദമായതാണ് എമിറേറ്റിലെ ടാക്സി കാർ സർവിസുകൾ. റോഡുകൾ, സ്റ്റോപ്പുകൾ, ഹോട്ടലുകൾ, മാളുകൾ, മറ്റ് ആകർഷണ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം ടാക്സി പിടിക്കാവുന്നതാണ്. 600535353 എന്ന നമ്പരിൽ വിളിച്ച് ടാക്സി ബുക്ക് ചെയ്യാം. ഇതിനായി ആപ്ലിക്കേഷൻ സഹായവും തേടാം. ടാക്സി ഡ്രൈവറെ ട്രാക്ക് ചെയ്യാനും ക്യൂ.ആർ കോഡ് ഉപയോഗിച്ചും ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുംടാക്സി ചാർജ് നൽകാം. കുറഞ്ഞ നിരക്ക് 12 ദിർഹമാണ്. കിലോമീറ്ററിന് 1.82 ദിർഹവും ഒരുമിനിറ്റിന്. 50 ദിർഹവുമാണ് വെയ്റ്റിങ് ചാർജ്. വിമാനത്താവളത്തിൽ നിന്ന് മറ്റു പരിപാടികളിൽ നിന്നോ ചെറിയ വാഹനങ്ങളിലെ ടാക്സികൾക്ക് 20 ദിർഹവും വലിയ വാഹനങ്ങൾക്ക് 25 ദിർഹവുമാണ് ഈടാക്കുക.
കരീം
കരീം ആപ്പാണ് ടാക്സി ബുക്ക് ചെയ്യാനുള്ള മറ്റൊരു സൗകര്യം. നാല് ദിർഹമാണ് ഇക്കോണമി കാറുകൾക്ക് ചാർജ് തുടങ്ങുന്നത്. കിലോമീറ്ററിന് 2.37 ദിർഹമാണ് ഈടാക്കുന്നത്. 12 ദിർഹമാണ് കുറഞ്ഞ യാത്രാനിരക്ക്. ഊബർ യാത്രാ സൗകര്യവും അബൂദബയിൽ ലബ്യമാണ്. ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം ഓട്ടം ബുക്ക് ചെയ്യാനും ഡ്രൈവറെ ട്രാക്ക് ചെയ്യാനും പണം ആപ്പ് മുഖേന നൽകാനും സാധിക്കും. 4 ദിർഹമാണ് ഊബറിന്റെ മിനിമം നിരക്ക്. കുറഞ്ഞ ടാക്സിക്കൂലി 15 ദിർഹമാണ്. യാത്ര ചെയ്യുന്ന ദൂരമനുസരിച്ചിരിക്കും പിന്നീടുള്ള കൂലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.