Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘അ​ന​ന്തം പൊ​ന്നോ​ണം...

‘അ​ന​ന്തം പൊ​ന്നോ​ണം 2023’ ബ്രോ​ഷ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
brochure
cancel
camera_alt

‘അ​ന​ന്തം പൊ​ന്നോ​ണം 2023’ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന ‘അ​ന​ന്തം പൊ​ന്നോ​ണം 2023’ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം​ചെ​യ്തു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി​യും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ജോ​യ​ന്റ് ട്ര​ഷ​റ​റു​മാ​യ ബാ​ബു വ​ർ​ഗീ​സ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ ആ​ക്ടി​ങ്​ ചെ​യ​ർ​മാ​ൻ ര​ഞ്ജി കെ. ​ചെ​റി​യാ​ന് ന​ൽ​കി​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ലും പാ​കി​സ്താ​ൻ സോ​ഷ്യ​ൽ സെ​ന്റ​റി​ലു​മാ​യാ​ണ് പ​രി​പാ​ടി​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ന​വാ​സ് തേ​ക്ക​ട, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ഷി​ബു മു​ഹ​മ്മ​ദ്, ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. മി​നു സു​രേ​ന്ദ്ര​ൻ, വി​ജ​യ​ൻ നാ​യ​ർ, ഷെ​ഫീ​ഖ് വെ​ഞ്ഞാ​റ​മൂ​ട്, സ​ർ​ഗ റോ​യ്, അ​ഭി​ലാ​ഷ് മ​ണ​മ്പൂ​ർ, ബി​ജോ​യ് ദാ​സ്, മു​നീ​റ സ​ലീം, അ​രു​ണ അ​ഭി​ലാ​ഷ്, അ​നി​ത ര​വീ​ന്ദ്ര​ൻ, അ​ഭി​ലാ​ഷ് ര​ത്നാ​ക​ര​ൻ, റോ​യി നെ​ല്ലി​ക്കാ​ട്, വി​നേ​ഷ്, ഹാ​ഷിം അം​ബൂ​രി, ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ രാ​വി​ലെ ഒ​മ്പ​തു മ​ണി മു​ത​ൽ വൈ​കീ​ട്ട് ഒ​മ്പ​തു​വ​രെ ആ​യി​രി​ക്കും പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക. ഘോ​ഷ​യാ​ത്ര, ചെ​ണ്ട​മേ​ളം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സി​നി​മ പി​ന്ന​ണി ഗാ​യ​ക​ർ ന​യി​ക്കു​ന്ന ഗാ​ന​മേ​ള എ​ന്നി​വ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഉ​ച്ച​ക്കു​ശേ​ഷം ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം കേ​ര​ള ഗ​താ​ഗ​ത മ​ന്ത്രി ആ​ൻ​റ​ണി രാ​ജു ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ്​ അം​ഗം അ​ടൂ​ർ പ്ര​കാ​ശ് മു​ഖ്യാ​തി​ഥി​യാ​വും. പാ​കി​സ്താ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ൻ പാ​റ​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brochure Release
News Summary - Publication of Anantham Ponnonam 2023 brochure
Next Story