‘സേവനോത്സവം 2024’ ബ്രോഷർ പ്രകാശനം
text_fieldsഷാർജ: സേവനം സെന്റർ യു.എ.ഇ-ഷാർജ എമിറേറ്റ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരുന്ന മെഗാ ഷോ സേവനോത്സവം 2024ന്റെ ബ്രോഷർ പ്രകാശനം നടന്നു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ എമിറേറ്റ്സ് കമ്മിറ്റി പ്രസിഡന്റ് ബിജു മാനസത്തിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി യോഗത്തിൽ വനിത വിഭാഗം പ്രസിഡന്റ് ബിന്ദു മധുസൂദനൻ സ്വാഗതം പറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ശ്രീപ്രകാശ് എം.കെ. രാജനും പ്രതീപ് കുമാറിനും ജിബി ബേബിക്കും ബ്രോഷർ കൈമാറി പ്രകാശം നടത്തി.
നവംബർ ഒമ്പതിന് അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടികളിൽ സേവനം സെന്റർ കുടുംബാംഗങ്ങളുടെ വ്യത്യസ്തമായ കലാപരിപാടികൾക്കൊപ്പം സംഗീതരാവും അരങ്ങേറും.
പരിപാടികളുടെ നടത്തിപ്പിനായി പ്രസിഡന്റ് ബിജു മാനസം ജനറൽ കൺവീനറും സെക്രട്ടറി ദിലീപ്, ട്രഷറർ കിഷോർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപവത്കരിച്ചു. സേവനം സെൻട്രൽ കമ്മിറ്റി ട്രഷറർ ശശാങ്കൻ, പ്രഭാകരൻ പന്ത്രോളി, സുമ പ്രതീപ് എന്നിവർ ആശംസകൾ നേർന്നു.
ഇ.സി. വനിത ഭാരവാഹികളായ സോബി സോംലാൽ, രഞ്ജി ജയരാജ്, പിങ്കി സൂരജ് തുടങ്ങിയവരും യൂനിറ്റ് ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. വനിത വിഭാഗം സെക്രട്ടറി വർണ ബിജു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.