ഖാഇദുൽ ഖൗം; വിഭവ സമാഹരണത്തിന് തുടക്കം
text_fieldsദുബൈ: ദുബൈ കെ.എം.സിസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ‘ഖാഇദുൽ ഖൗം’ ബാഫഖി തങ്ങൾ അനുസ്മരണ സമ്മേളനത്തിന്റെ വിഭവ സമാഹരണോദ്ഘാടനം സെൻസ് ദുബൈ മാനേജിങ് ഡയറക്ടർ ഫിറോസ് അബ്ദുല്ല പാണക്കാട് മുനവറലി തങ്ങൾക്ക് നൽകി നിർവഹിച്ചു. മുസ്ലിം ലീഗ് നിയമസഭ പാർട്ടി ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ, ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല, ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ്, ജനറൽ സെക്രട്ടറി ജലീൽ മശ്ഹൂർ തങ്ങൾ, ജില്ല ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, യു.പി. സിദ്ദീഖ്, കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം. നസീഫ്, ദുബൈ കെ.എം.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നാസിം പാണക്കാട്, ജനറൽ സെക്രട്ടറി നിഷാദ് മൊയ്തു, ദുബൈ കെ.എം.സി.സി കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഒ.കെ. സലാം കൊടുവള്ളി, അശ്റഫ് തങ്ങൾ തച്ചംപൊയിൽ തുടങ്ങിയവർ സംബന്ധിച്ചു.
2025 ജനുവരി 26ന് ദുബൈയിൽ നടക്കുന്ന ‘ഖാഇദുൽ ഖൗം’ ബാഫഖി തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ വെച്ച് 2024 വർഷത്തെ ബാഫഖി തങ്ങൾ കർമശ്രേഷ്ഠ പുരസ്കാരം മുസ്ലിം ലീഗ് മുൻ എം.എൽ.എ ടി.എ. അഹമ്മദ് കബീറിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.