ഖത്തർ അമീരി ദിവാൻ ചീഫ് അബൂദബിയിൽ
text_fieldsഅബൂദബി: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ താനിയുടെ പ്രതിനിധി അബൂദബിയിലെത്തി. ഖത്തർ അമീരി ദീവാൻ ചീഫിന് ഊഷ്മള വരവേൽപാണ് ലഭിച്ചത്. യു.എ.ഇ ഉപപ്രധാനമന്ത്രി ശൈഖ് മൻസൂറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഖത്തറും യു.എ.ഇയിലും തമ്മിലെ ബന്ധം കൂടുതൽ ശക്തമാക്കുന്ന നടപടികളുടെ ഭാഗമയാണ് ഖത്തർ അമീറി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി അബൂദബിയിലെത്തിയത്. വിമാനത്താവളത്തിൽ നിന്ന് അബൂദബി ഖസർ അൽ വത്തൻ കൊട്ടാരത്തിൽ എത്തിയ ശൈഖ് സൗദിനെ യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽനഹ്യാൻ വരവേറ്റു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആശംസകൾ ശൈഖ് സൗദ് യു.എ.ഇ രാഷ്ട്ര നേതാക്കളെ അറിയിച്ചു. ഖത്തർ-യു.എ.ഇ ജനതകളുടെ പൊതുതാൽപ്യങ്ങൾ മുൻ നിർത്തി വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ച് ശൈഖ് സൗദും, ശൈഖ് മൻസൂറും ചർച്ച നടത്തി. യു.എ.ഇ പ്രസിഡൻഷ്യൽ കോർട്ട് ഉപമേധാവി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് അൽനഹ്യാൻ, വിവിധ മന്ത്രിമാർ, ഖത്തർ അംബാസഡർ തുടങ്ങിയവരും പങ്കെടുത്തു. യു.എ.ഇ ഉപ്രധാനമന്ത്രി ഒരുക്കിയ വിരുന്നിലും ശൈഖ് സൗദ് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.