ഖത്തറും ഒമാനും അബൂദബി ഗ്രീൻ ലിസ്റ്റിൽ
text_fieldsദുബൈ: ഖത്തറിനെയും ഒമാനെയും ഉൾപ്പെടുത്തി അബൂദബിയുടെ ഗ്രീൻ ലിസ്റ്റ് പുതുക്കി. ഇതോടെ ഈ രാജ്യങ്ങളിൽനിന്നെത്തുന്ന യാത്രക്കാർക്ക് ക്വാറൻറീൻ ആവശ്യമില്ല. പുതുക്കിയ നടപടി ഇന്ന് പ്രാബല്യത്തിൽ വന്നു. അബൂദബി സാംസ്കാരിക ടൂറിസം വകുപ്പാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ജി.സി.സി രാജ്യങ്ങളായ സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ ഉൾപ്പെടെ 56 രാജ്യങ്ങളാണുള്ളത്.
ഈ രാജ്യങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാർക്ക് അബൂദബിയിൽ ഇറങ്ങിയശേഷം നിർബന്ധ ക്വാറൻറീൻ ആവശ്യമില്ല. നേരത്തെ ഏഴ് ദിവസം ക്വാറൻറീൻ നിർബന്ധമായിരുന്നു. എന്നാൽ, യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുെമ്പടുത്ത പി.സി.ആർ പരിശോധന നെഗറ്റിവ് ഫലം ഹാജരാക്കണം. അബൂദബി എയർപോർട്ടിൽ എത്തിയശേഷം മറ്റൊരു പി.സി.ആർ പരിശോധനക്ക് വിധേയരാകണം. വാക്സിനെടുത്തവർ അബൂദബിയിലെത്തി ആറാം ദിവസം മറ്റൊരു പി.സി.ആർ പരിശോധന നടത്തണം. അബൂദബിയിൽ എത്തിയ ദിവസം ഒന്നാം ദിവസമായി കണക്കാക്കും. വാക്സിൻ സ്വീകരിക്കാത്തവർ ആറാം ദിവസവും ഒമ്പതാം ദിവസവും പി.സി.ആർ പരിശോധന നടത്തണം. ഓരോ രാജ്യങ്ങളിലെയും കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തിയാണ് ഗ്രീൻലിസ്റ്റ് പുതുക്കുക.
ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾ: അൽബേനിയ, അർമേനിയ, ആസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ഭൂട്ടാൻ, ബ്രൂണെ, ബൾഗേറിയ, കാനഡ, ചൈന, ഖമറൂസ്, ക്രൊയേഷ്യ, സൈപ്രസ്, ചെക് റിപ്പബ്ലിക്, ഡെൻമാർക്ക്, ഫിൻലാൻഡ്, ജർമനി, ഗ്രീസ്, ഹോങ്കോങ്, ഹംഗറി, അയർലൻഡ്, ഇറ്റലി, ജപ്പാൻ, ജോർഡൻ, കിർഗിസ്താൻ, ലക്സംബർഗ്, മാലദ്വീപ്, മാൾട്ട, മൊറീഷ്യസ്, മോൾഡോവ, മൊണാകോ, നെതർലൻഡ്സ്, ന്യൂസിലൻഡ്, നോർവേ, പോളണ്ട്, പോർചുഗൽ, റുമേനിയ, സാൻ മറിനോ, സെർബിയ, സീഷെൽസ്, സിംഗപ്പൂർ, സ്ലൊവാക്യ, സ്ലൊവീനിയ, ദക്ഷിണ കൊറിയ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തായ്വാൻ, ചൈന പ്രവിശ്യ, തജിക്കിസ്താൻ, തുർക്മെനിസ്താൻ, യുക്രെയ്ൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.