ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ല - കെ.വി.ജോര്‍ജ്
text_fieldsഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ നല്‍കിയാല്‍ ജനങ്ങള്‍ സ്വീകരിക്കും എന്ന ആത്മവിശ്വാസത്തില്‍ നിന്നാണ് ആലപ്പുഴ ജില്ലയിലെ പാണാവള്ളിക്കാരന്‍ കെ.വി. ജോര്‍ജ് 1984 ല്‍ തന്റെ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ക്വാളിറ്റി എന്ന് പേരിട്ട് കറിപ്പൊടികളും കറി മസാലകളും സുഗന്ധ വ്യഞ്ജനങ്ങളും,മറ്റു ബ്രേക്ക് ഫാസ്റ്റ് ഉല്‍പ്പന്നങ്ങളും കഴുകി വൃത്തിയാക്കി പൊടിച്ച് വീടുകള്‍ തോറും വില്‍പ്പന ആരംഭിച്ചു. സ്വന്തം വീട്ടില്‍ തയ്യാറാക്കുന്ന കറിമസാലകളുടെ രുചിയും ഗുണവും ക്വാളിറ്റിയെ വളരെ വേഗം വീട്ടമ്മമാര്‍ക്ക് പ്രിയംകരമാക്കിയപ്പോള്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാണാവള്ളിയില്‍ നിന്ന് തുടക്കം കുറിച്ച ക്വാളിറ്റി ഫുഡ് പ്രൊഡക്ട്‌സ് ഇന്ത്യയിലെ മുന്‍ നിര ഭക്ഷ്യ ഉല്പന്ന ബ്രാന്‍ഡായി മാറി.
ഉല്പന്ന വൈവിധ്യത്തിന്റെ ഭാഗമായി ക്വാളിറ്റി ക്കൊപ്പം ബിസ്മി എന്ന ബ്രാന്‍ഡിലും ഉല്പന്നങ്ങള്‍ ലഭ്യമാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം സാന്നിദ്ധ്യമുള്ള ക്വാളിറ്റിപ്രവാസി മലയാളികളുടെ ആവശ്യ പ്രകാരം ഗള്‍ഫ് വിപണിയിലും ചുവടുറപ്പിക്കുന്നു.ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാത്തതാണ് ക്വാളിറ്റി ഫുഡ് പ്രൊഡക്ട് ഇന്‍ഡസ്ട്രീസിന്റെ വിജയ രഹസ്യം. മായം കലരാത്ത ഉല്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിനാല്‍ ഗുണമേന്മ ഉറപ്പുവരുത്താനും, ഉല്‍പ്പന്നങ്ങളുടെവില നിയന്ത്രിക്കാനും സാധിക്കുന്നുണ്ടെന്ന് കെ.വി.ജോര്‍ജ് പറഞ്ഞു.
സുഗന്ധവ്യജ്ഞനങ്ങള്‍ തേടി ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുന്ന കെ.വി.ജോര്‍ജ് കര്‍ഷകരോടൊപ്പം താമസിക്കുകയും അനുഭവങ്ങള്‍ പങ്കിടുകയും ചെയ്യുന്നു. ഗുണ്ടൂരിന്റെ പ്രാദേശിക സവിശേഷതകളുള്ള രുചിയിലും എരിവിലും മുന്നിട്ട് നില്‍ക്കുന്ന ഗുണ്ടൂര്‍ ചില്ലി പൗഡര്‍ വിപണിയിലെത്തിച്ച ക്വാളിറ്റി ഫുഡ് പ്രൊഡക്ട്‌സ് ഇന്ത്യയിലെ ഏറ്റവും വലിയ മുളക് പൊടി ഉത്പാദകരാണ്.
ആലപ്പുഴ പാണാവള്ളിയിലും ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലും അത്യാധുനിക സൗകര്യങ്ങളുള്ള രണ്ട് ഫാക്ടറികളിലായി പ്രതിദിനം 200 മെട്രിക് ടണ്‍ ഉല്പാദനശേഷിയാണ് ക്വാളിറ്റിയ്ക്കുള്ളത്. 600-ലധികം തൊഴിലാളികളാണ് ക്വാളിറ്റി ഫുഡ് പ്രൊഡക്ട് ഇന്‍ഡസ്ട്രിയുടെ ഭാഗമായുള്ളത്. പരിസ്ഥിതി സൗഹൃദ അന്തരീക്ഷമാണ് ക്വാളിറ്റിയുടെ ഫാക്ടറികളിലുള്ളത്. ശബ്ദ മലിനീകരണം തീരെയില്ലാത്ത യന്ത്രങ്ങള്‍ സ്ഥാപിക്കുക വഴി പരിസരവാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കുന്നില്ല. സ്വാഭാവികമായ മരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണ് പാണാവള്ളിയിലെ ഫാക്ടറി രൂപ കല്പന ചെയ്തിരിക്കുന്നത്.
കെ.വി ജോര്‍ജിന്റെ മേല്‍ നോട്ടത്തില്‍ നിരന്തരമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ക്വാളിറ്റി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം രൂപ കല്പന ചെയ്യുന്ന യന്ത്രങ്ങള്‍ സുഗന്ധവ്യജ്ഞനങ്ങളുടെ തനത് രുചിയും മണവും നിലനിര്‍ത്തുന്നു. കറി പൗഡര്‍, കറി മസാല, സുഗന്ധവ്യഞ്ജന ഉത്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദന രംഗത്തെ സാങ്കേതിക ത്തികവ് ക്വാളിറ്റിയുടെ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിരന്തരം മെച്ചപ്പെടുത്തി വരുന്നു.
ഈ മേഖലയിലുള്ള ഗവേഷണങ്ങളും, സ്തുത്യര്‍ഹമായ സേവനവും പരിഗണിച്ച് നിരവധി പുരസ്‌കാരങ്ങള്‍ കെ.വി. ജോര്‍ജിനെയും ക്വാളിറ്റി ഫുഡ് പ്രൊഡക്ട് ഇന്‍ഡസ്ട്രിയേയും തേടിയെത്തിയിട്ടുണ്ട്. കൊളംബോയില്‍ നടന്ന ഏഷ്യയിലെ 46 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത വേള്‍ഡ് സയന്‍സ് കോണ്‍ഗ്രസില്‍ കെ.വി ജോര്‍ജിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. സ്റ്റാര്‍ ഓഫ് ഏഷ്യ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.
ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ് നല്‍കുന്ന 2013-ലെ മികച്ച സംരംഭകനുള്ള പുരസ്‌കാരം, 2014-ല്‍ ഒക്കേഷണല്‍ സര്‍വ്വീസ് അവാര്‍ഡ്, 2016-ലെ ബിസിനസ് എക്സലന്‍സ് അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ കെ.വി. ജോര്‍ജിനെ തേടിയെത്തിയിട്ടുണ്ട്. കടന്നു വന്ന വഴികള്‍ മറക്കാത്ത കെ.വി. ജോര്‍ജ് ജീവകാരുണ്യ മേഖലയിലും സജീവമാണ്. ഭാര്യ ഗ്രേസി ജോര്‍ജ്, മക്കളായ നിതിന്‍, നിവിന്‍, മരുമക്കള്‍, കൊച്ചു മക്കള്‍ എന്നിവരെല്ലാം പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.