ജീവിതനിലവാരം: അബൂദബി സാമൂഹിക വകുപ്പ് ചോദ്യാവലി പുറത്തിറക്കി
text_fieldsഅബൂദബി: ജീവിത നിലവാരവും ക്ഷേമവും സംബന്ധിച്ച് അബൂദബി എമിറേറ്റിലെ ജനങ്ങളുടെ ആവശ ്യങ്ങളും അഭിലാഷങ്ങളും അറിയുന്നതിന് സാമൂഹിക വികസന വകുപ്പ് രണ്ടാമത് ചോദ്യാവലി പുറത്തിറക്കി. അബൂദബിയിലെ എല്ലാവർക്കും അന്തസ്സുള്ള ജീവീതം എന്ന വകുപ്പിെൻറ കാഴ്ചപ്പാടിന് അനുസൃതമായാണ് ചോദ്യാവലി. കഴിഞ്ഞ വർഷത്തെ ഫലങ്ങളെ അടിസ്ഥാനമാക്കിയും ഭവനം, തൊഴിൽ, വരുമാനം, ആരോഗ്യം, വിദ്യാഭ്യാസം, വൈദഗ്ധ്യം, വ്യക്തി സുരക്ഷ, സുരക്ഷിതത്വം, സാമൂഹിക ബന്ധം, പരിസ്ഥിതി ഗുണനിലവാരം തുടങ്ങിയ മേഖലകളിൽ കേന്ദ്രീകരിച്ചുമാണ് ജീവിത നിലവാര സൂചകങ്ങൾ തെരഞ്ഞെടുത്തത്.ഇംഗ്ലീഷിലും അറബിയിലുമുള്ള ചോദ്യാവലികൾ 15നും അതിന് മുകളിലും പ്രായമുള്ളവർക്കാണ് വിതരണം ചെയ്തത്.
ഫീൽഡ് ഗവേഷകർ, നിർമിത ബുദ്ധി ഉപകരണങ്ങൾ എന്നിവ സർവേക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. അബൂദബി സ്റ്റാറ്റിസ്റ്റിക്സ് സെൻറർ, വിദ്യാഭ്യാസ^വൈജ്ഞാനിക വകുപ്പ്, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്നാണ് സാമൂഹിക വികസന വകുപ്പ് ആദ്യ ചോദ്യാവലി തയാറാക്കിയിരുന്നത്. 51,000 പേരാണ് ഇൗ സർവേയിൽ പെങ്കടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.