മൈലുകള്‍ക്കപ്പുറത്തെ കുടുംബബന്ധങ്ങള്‍ വീണ്ടെടുത്ത് ക്വാറൻറീൻ
text_fieldsഅജ്മാന്: വേരറ്റുപോയ കുടുംബബന്ധങ്ങളെ വിളക്കിച്ചേർക്കാൻ നിമിത്തമായത് ഒരു ക്വാറൻറീൻ അനുഭവം. ഒരാളുടെ അജ്മാനിലെ ക്വാറൻറീൻ ജീവിതമാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെയും പാലക്കാട് ജില്ലയിലെ തലക്കശ്ശേരിയിലുമുള്ള പുരാതന കുടുംബബന്ധങ്ങളെ വര്‍ഷങ്ങള്‍ക്കുശേഷം വിളക്കിച്ചേര്‍ത്തത്. യു.എ.ഇ വഴി സൗദി, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേക്കു പോയിരുന്നവര്‍ക്ക് അജ്മാനിൽ കെ.എം.സി.സി ക്വാറൻറീൻ സൗകര്യമൊരുക്കിയിരുന്നു. സൗദി യാത്രക്കാരനായ കൊണ്ടോട്ടി പള്ളിക്കൽ ബസാർ കൊടികുത്തിപ്പറമ്പ് ഹസൻ മാങ്ങോട്ടീരി എന്നയാളുടെ പാസ്പോർട്ടിലെ ചാരുപടിക്കൽ എന്ന കുടുംബപ്പേര് ക്വാറൻറീൻ കേന്ദ്രത്തിലെ സന്നദ്ധപ്രവര്‍ത്തകനായ അസീസ് തലക്കശ്ശേരിയുടെ ശ്രദ്ധയിൽപെടുകയായിരുന്നു.
ഇതേ തുടര്‍ന്ന് അസീസ് ഇദ്ദേഹത്തോട് തെൻറ നാട്ടിലുള്ള പുരാതന കുടുംബമായ ചാരുപടിക്കൽ കുടുംബെത്തക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയായിരുന്നു. സൗദി യാത്രികനായ ഹസൻ ഒരു കൗതുകത്തിന് ഇരു പ്രദേശങ്ങളിലെയും മുതിർന്ന കാരണവന്മാരും മഹല്ല് പ്രസിഡൻറടക്കമുള്ളവരെയും ഈ വിവരം ധരിപ്പിക്കുകയായിരുന്നു. ഇതോടെ തലക്കശ്ശേരിയിലെയും കൊണ്ടോട്ടിയിലെയും കുടുംബങ്ങള്‍ പരസ്പരം കുടുംബ വീടുകള്‍ സന്ദര്‍ശിക്കുകയും ഇരു നാട്ടിലെയും കാരണവന്മാർ പരസ്പരം ചർച്ചകൾ നടത്തുകയും വര്‍ഷങ്ങള്‍ക്കുമുമ്പ് പിരിഞ്ഞുപോയ കണ്ണികള്‍ വിളക്കിച്ചേര്ക്കുകയുമായിരുന്നു.
ഇതോടൊപ്പം സമൂഹമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി പരസ്പരം അറിയാതെ വെവ്വേറെ ദേശങ്ങളിൽ കഴിഞ്ഞിരുന്ന രക്ത ബന്ധങ്ങളെ കൂട്ടിയോജിപ്പിച്ചു. ഇതിെൻറ ഭാഗമായി യു.എ.ഇയിലുള്ള ഈ കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് ചാരുപടിക്കൽ തറവാട് മീറ്റ് എന്ന പേരില്‍ അജ്മാനില്‍ ഒരു കുടുംബസംഗമവും സംഘടിപ്പിച്ചു. ചടങ്ങില്‍ ക്വാറൻറീൻ സന്നദ്ധ പ്രവര്ത്തകന് അസീസ് തലക്കശ്ശേരിയെ ആദരിച്ചു. കുടുംബസംഗമത്തിന് ബക്കർ തലക്കശ്ശേരി, ബഷീർ തലക്കശ്ശേരി, അലി അക്ബർ തലക്കശ്ശേരി, മുസ്തഫ പള്ളിക്കൽ ബസാർ, കുഞ്ഞിപ്പ തലക്കശ്ശേരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.