Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2022 12:22 PM GMT Updated On
date_range 11 Jan 2022 12:22 PM GMTകേരളത്തിൽ പ്രവാസികൾക്ക് ക്വാറന്‍റീൻ തുടങ്ങി; നാട്ടിൽ പോകുന്നവർ ശ്രദ്ധിക്കാൻ...
text_fieldsbookmark_border
ദുബൈ: വിദേശത്തുനിന്നെത്തുന്നവർക്ക് സർക്കാർ ഏർപെടുത്തിയ ഏഴ് ദിവസത്തെ ക്വാറന്‍റീൻ തുടങ്ങി. ചൊവ്വാഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്. ഏഴ് ദിവസം ക്വാറന്‍റീന് ശേഷം എട്ടാം ദിവസം പരിശോധന നടത്തി ഫലം എയർസുവിധയിൽ അപ്ലോഡ് ചെയ്യണമെന്നും നിർദേശമുണ്ട്. ഈ സാഹചര്യത്തിൽ നാട്ടിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
- യാത്രക്ക് മുൻപ് സെൽഫ് ഡിക്ലറേഷൻ ഫോം എയർ സുവിധയിൽ അപ്ലോഡ് ചെയ്യണം. www.newdelhiairport.in എന്ന വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്.
- യാത്രക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി പി.സി.ആർ ടെസ്റ്റിന്‍റെ നെഗറ്റീവ് ഫലം അപ്ലോഡ് ചെയ്യണം. ഇതിന്‍റെ കോപ്പി കൈയിൽ കരുതണം (മൊബൈലിൽ കാണിച്ചാൽ പോരാ).
- അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന ആവശ്യമില്ല
- നാട്ടിലെ വിമാനത്തവളങ്ങളിൽ റാൻഡം പരിശോധനയാണ് നടത്തുന്നത്. രണ്ട് ശതമാനം യാത്രക്കാരെ പരിശോധനക്ക് വിധേയരാക്കും.
- എയർലൈനുകളാണ് ഇവരുടെ ലിസ്റ്റ് തയാറാക്കുന്നത്. അതിൽ ചിലപ്പോൾ നിങ്ങളുമുണ്ടാകാം. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളെ പരിശോധിക്കില്ല
- എല്ലാ യാത്രക്കാരും ഏഴ് ദിവസം ഹോം ക്വാറന്‍റീനിൽ കഴിയണം.
- എട്ടാം ദിവസം ആർ.ടി പി.സി.ആർ എടുത്ത ശേഷം എയർ സുവിധയിൽ അപ്ലോഡ് ചെയ്യണം.
- നെഗറ്റീവാകുന്നവർ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം.
- പോസിറ്റീവാകുന്നവർ ഐസോലേഷനിൽ കഴിയണം. ഇവരുടെ റിസൽട്ട് കൂടുതൽ പരിശോധനക്കായി ലാബിലേക്ക് അയക്കും.
- ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാരും നാട്ടിലെ വിമാനത്താവളത്തിൽ കോവിഡ് പരിശോധനക്ക് വിധേയരാകണം. ഗൾഫ് രാജ്യങ്ങളൊന്നും ഹൈ റിസ്ക് പട്ടികയിൽ ഇല്ല.
- uuകടൽ മാർഗവും കരമാർഗവും എത്തുന്നവർക്കും ഈ നിർദേശങ്ങൾ ബാധകമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story