ക്വാറൻറീൻ ലംഘനം ഷാർജയിൽ ഒരാൾ അറസ്റ്റിൽ
text_fieldsഷാർജ: നിർബന്ധിത ക്വാറൻറീൻ നിയമം ലംഘിച്ചതിന് ഷാർജ പൊലീസ് കോവിഡ് രോഗിയെ അറസ്റ്റ് ചെയ്തു. രോഗം സ്ഥിരീകരിച്ചിട്ടും നിയമം ലംഘിക്കുകയും സമൂഹവ്യാപനം വരുന്ന വിധം പ്രവർത്തിക്കുകയും ചെയ്തുവെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു അറസ്റ്റ്. രോഗിയെ വീണ്ടും ക്വാറൻറീനിൽ അയച്ചതായും ഷാർജ പൊലീസിെൻറ സെൻട്രൽ ഓപറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. അഹ്മദ് സയീദ് അൽ നൗർ പറഞ്ഞു.
യു.എ.ഇ അറ്റോർണി ജനറലിെൻറ പ്രമേയ നമ്പർ 38 പ്രകാരം കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ലംഘിച്ചാൽ 50,000 ദിർഹമാണ് പിഴ. മാർഗനിർദേശങ്ങൾ ലംഘിച്ചതിന് സെപ്റ്റംബർ ഒന്നു മുതൽ 15 വരെ 2,437 പേരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് 26 തരം ലംഘനങ്ങൾ നടത്തിയ 2486 പേർക്കെതിരെ പിഴയും ചുമത്തി. ഷോപ്പിങ് മാളുകൾ പോലുള്ള പൊതുസ്ഥലങ്ങളിലും പൊതുഗതാഗത വാഹനങ്ങളിലും മാസ്ക് ധരിക്കാത്തതും സുരക്ഷ അകലം പാലിക്കാത്തതുമാണ് ലംഘനങ്ങളിലധികവും. കാറിൽ മൂന്നിൽ കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നതിന് ഡ്രൈവർമാർക്ക് പിഴയും വിധിച്ചു. വ്യാപനം തടയുന്നതിന് സഹകരിക്കണമെന്നും കോവിഡ് മുൻകരുതൽ നടപടികൾ ലംഘിക്കുന്നതറിഞ്ഞാൽ പൊലീസിനെ അറിയിക്കണമെന്നും നൗർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.